വാസു ചോറോടിനെ ആദരിക്കും
ചെറുവത്തൂര്‍: കലാ സാംസ്‌കാരിക മണ്ഡലത്തില്‍ അര നൂറ്റാണ്ടായി സജീവ സാന്നിധ്യമായ വാസു ചോറോടിനെ പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിക്കും. 'സ്‌നേഹാദരങ്ങളോടെ വാസുമാഷിന്' എന്ന പേരില്‍ രണ്ടിനു പൂമാല ഓഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ പത്തിനു വാസു ചോറോടു രചിച്ച 'റിസറക്ഷന്‍' നാടകത്തിന്റെ പുതിയ പതിപ്പ്, സംഘാടകസമിതി തയാറാക്കിയ കൈപുസ്തകം എന്നിവയുടെ പ്രകാശനം മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നിര്‍വഹിക്കും. 11നു 'സംസ്‌കാരവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ ഡോ. സുനില്‍കുമാര്‍ പി. ഇളയിടം, ഡോ. കെ.എം അനില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രണ്ടിനു സൃഹൃദ് സമ്മേളനം പ്രൊഫ. സി.പി അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിനു നടക്കുന്ന ആദര സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. വി.പി.പി മുസ്തഫ, ജയചന്ദ്രന്‍ കുട്ടമത്ത്, രവീന്ദ്രന്‍ കൊടക്കാട്, ജയറാം പ്രകാശ്, കെ.കെ നായര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."