ദക്ഷിണമേഖലാ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ്; ശിഖയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം
ചെറുപുഴ: ദക്ഷിണമേഖലാ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനായി ശിഖ ഉണ്ണി നേടിയത് മൂന്നു സ്വര്‍ണവും ഒരു വെങ്കലവും. 50 മീറ്റര്‍ പ്രോണ്‍, 50 മീറ്റര്‍ ത്രീപൊസിഷന്‍ ഇനങ്ങളിലാണ് ശിഖ നേട്ടം കൊയ്തത്. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനായി മാറ്റുരക്കാന്‍ തയാറെടുക്കുകയാണ് ശിഖ. പാലക്കാട് നടന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ ആറ് മെഡലുകള്‍ ശിഖ കരസ്ഥമാക്കിയിരുന്നു. ഷൂട്ടിങിനു പുറമെ റോളര്‍ സ്കേറ്റിങിലും രാജ്യാന്തര സ്വര്‍ണമെഡല്‍ ജേതാവാണ്. നാഷനല്‍ സ്കൂള്‍ ഗെയിംസില്‍ സി.ബി.എസ്.സി സ്കൂള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചാണ് നേട്ടം കൊയ്തത്. 2017 ജൂണില്‍ ചണ്ഡിഗഢില്‍ നടന്ന റോള്ബോള് ഫെഡറേഷന് കപ്പില്‍ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു. കണ്ണൂര്‍ ജില്ലാ റൈഫിള്‍ ക്ലബില്‍ പരിശീലനം തുടങ്ങിയ ശിഖ കൂടുതല്‍ സൗകര്യങ്ങള്‍ കണ്ണൂര്‍ റേഞ്ചില്‍ ഇല്ലാത്തതിനാല്‍ ഇടുക്കി ജില്ലാ റൈഫിള്‍ ക്ലബിലാണ് പരിശീലനം നടത്തുന്നത്. നാലുവര്‍ഷം മുന്‍പാണ് ഷൂട്ടിങ് പരിശീലിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ദേശീയ ക്വാളിഫിക്കേഷന്‍, റിനൗഡ് ഷൂട്ടര്‍ എന്നീ ബഹുമതികള്‍ക്ക് അര്‍ഹയാണ്. ജില്ലയില്‍ ആദ്യമായി സ്പോര്‍ട്സ് വെപ്പണ്‍ ലൈസന്‍സ് നേടിയത് ശിഖയാണ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍, 50 മീ. പ്രോണ്‍, 50 മീ. ത്രീ പൊസിഷന്‍ എന്നിവയാണ് ശിഖയുടെ ഇനങ്ങള്‍. മിലന് ജയിംസാണ് പരിശീലകന്. ചെറുപുഴ സ്വദേശിയായ പാമ്പയ്ക്കല്‍ ഉണ്ണിയുടെയും ഡാലിയയുടെയും മകളാണ് ശിഖ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."