വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ്; കോളജുകളില്‍ എസ്.എഫ്.ഐ മുന്നില്‍
കണ്ണൂര്‍: സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മുന്‍തൂക്കം. ഇരിട്ടി എം.ജി കോളജ്, ഇരിക്കൂര്‍ സിബ്ഗ കോളജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ്-കെ.എസ്.യു സഖ്യം ഭരണം പിടിച്ചു. മാടായി കോളജിലും കെ.എസ്.യു മുന്നേറ്റം നടത്തി. ചെയര്‍മാന്‍ ഒഴികെ എല്ലാ സീറ്റിലും വിജയിച്ചു. നവജ്യോതി കോളജ് ചെറുപുഴ, ഡോണ്‍ ബോസ്‌കോ കോളജ് അങ്ങാടികടവ് എന്നിവിടങ്ങളില്‍ കെ.എസ്.യു വിജയിച്ചതായി അവകാശപ്പെട്ടു. പയ്യന്നൂര്‍ കോളജിലെ വോട്ടെണ്ണല്‍ സംഘര്‍ഷത്താല്‍ തടസപ്പെട്ടു. രണ്ടുതവണ വോട്ടെണ്ണിയപ്പോഴും കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്കായിരുന്നു മുന്‍തൂക്കം. ബാലറ്റ് പേപ്പറുകള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന് കെ.എസ്.യു ആരോപിച്ചു. സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവര്‍ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കെ.എസ്.യു പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
തളിപ്പറമ്പ് സര്‍സയ്യിദ് കോളജ്, എന്‍.എ.എം കോളജ് കല്ലിക്കണ്ടി, സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍.ഐ.എ കോളജ് കടവത്തൂര്‍, എം.എം കോളജ് സ്റ്റഡീസ് സെന്റര്‍ കാരക്കുണ്ട്, കേയീ സാഹിബ് കോളജ് കരിമ്പം,
വിറാസ് കോളജ് വിളയങ്കോട്, സലഫി ബി.എഡ്. കോളജ് ചെക്കിക്കുളം എന്നിവിടങ്ങളില്‍ എം.എസ്.എഫ് യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളജിലും യു.ഡി.എസ്.എഫ് സംഖ്യം മുന്നേറ്റം നടത്തി. കൂത്തുപറമ്പ് നിര്‍മലഗിരി, വീര്‍പ്പാട് എസ്.എന്‍, പൈസക്കരി ദേവമാത കോളജുകള്‍ എസ്.എഫ്.ഐ ഭരണം പിടിച്ചു. പെരിങ്ങോം ഗവ. കോളജ്, ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ്, മട്ടന്നൂര്‍ പഴശ്ശിരാജ കോളജ്, മുട്ടന്നൂര്‍ കോണ്‍കോഡ് കോളജ്, ചൊക്ലി ഗവ. കോളജ്, ബ്രണ്ണന്‍ കോളേജ്, പാലയാട് സര്‍വകലാശാല ക്യാംപസ്, കണ്ണൂര്‍ എസ്.എന്‍ കോളജ്, എസ്.എന്‍.ജി തോട്ടട, കൃഷ്ണമേനോന്‍ വനിതാ കോളജ് എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ വിജയിച്ചതായി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."