HOME
DETAILS
MAL
അക്രമത്തിന് ഇരയായവരെ ചെന്നിത്തല സന്ദര്‍ശിച്ചു
backup
August 31 2017 | 05:08 AM
തളിപ്പറമ്പ്: പയ്യന്നൂര്‍ കോളജില്‍ നടന്ന അക്രമത്തില്‍ പരുക്കേറ്റ കെ.എസ്.യു ജില്ലാ സെക്രട്ടറിയെയും പ്രവര്‍ത്തകനെയും തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെട്ട നേതൃസംഘം സന്ദര്‍ശിച്ചു. പയ്യന്നൂര്‍ കോളജിലെ മൂന്നാം വര്‍ഷ ബി.എസ്.സി സുവോളജി വിദ്യാര്‍ഥിയായ കെ.എസ്.യു ജില്ലാ സെക്രട്ടറി അന്നൂര്‍ നവനീതത്തില്‍ നവനീത് നാരായണന്, കോളജ് യൂനിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ഥിയുമായ പെരുമ്പടവിലെ പുത്തന്‍പുരയ്ക്കല്‍ സ്റ്റെബിന് ചെറിയാന് എന്നിവരാണ് അക്രമത്തിനിരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."