ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു
കണ്ണൂര്‍: ജില്ലയിലെ വിവിധ തൊഴില്‍സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു. ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ ടി.വി സുരേന്ദ്രന്‍, അസി. ലേബര്‍ ഓഫിസര്‍ കെ. കരുണാകരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് തൊഴിലാളി യൂനിയന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തളിപ്പറമ്പ് മലബാര്‍ ഫ്യൂയല്‍ കോര്‍പറേഷനിലെ തൊഴിലാളികള്‍ക്ക് വ്യവസ്ഥയനുസരിച്ച് മൊത്തവരുമാനത്തിന്റെ 17.4 ശതമാനം ബോണസ് ലഭിക്കും. മുണ്ടയാട് കെ.എസ് ഡിസ്റ്റിറിയിലെ തൊഴിലാളികള്‍ക്ക് ബോണസ് ആക്ട് പ്രകാരം പ്രതിമാസം 7000 രൂപ നിജപ്പെടുത്തി 20 ശതമാനം ബോണസും 1500 രൂപ എക്‌സ്‌ഗ്രേഷ്യാ അലവന്‍സും ലഭിക്കും. മാങ്ങാട്ടുപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സുല്‍ഫെക്‌സ് മാട്രസ് എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് മൊത്തവരുമാനത്തിന്റെ 12.5 ശതമാനം ബോണസ് ലഭിക്കും. ജില്ലയിലെ സിനിമാ തിയേറ്ററുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മൊത്തശമ്പളത്തിന്റെ 20 ശതമാനം ബോണസ് ലഭിക്കും. എക്‌സ്‌ഗ്രേഷ്യ അലവന്‍സായി റിലീസിങ്ങ് തിയേറ്ററുകളില്‍ മൊത്ത ശമ്പളത്തിന്റെ അഞ്ചര ശതമാനവും ബി ക്ലാസ് തിയേറ്ററുകളില്‍ മൂന്നര ശതമാനവും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."