HOME
DETAILS

ആറളം ഫാമില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം

  
backup
August 31 2017 | 05:08 AM

%e0%b4%86%e0%b4%b1%e0%b4%b3%e0%b4%82-%e0%b4%ab%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa

ഇരിട്ടി: ആറളം ഫാമില്‍ തൊഴിലാളികളും ജീവനക്കാരും ഒരാഴ്ചയായി നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഫാം എം.ഡിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. സമരത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ നിരാഹാരവും തിരുവോണ ദിവസം പട്ടിണി സമരവും നടത്താന്‍ തൊഴിലാളികളും ജീവനക്കാരും തീരുമാനിച്ചു. കഴിഞ്ഞ 24 മുതലാണ് മുടങ്ങിയ ശമ്പളം അനുവദിക്കുക, പ്ലാന്റേഷന്‍ തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫാമിലെ ജീവനക്കാരും തൊഴിലാളികളും അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്. സമരം ഒരാഴ്ച പിന്നിട്ടിട്ടും പരിഹാരമാവാത്തതിനെ തുടര്‍ന്ന് ഫാം എം.ഡി ടി.കെ വിശ്വനാഥന്‍ നായര്‍ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. മുടങ്ങിക്കിടക്കുന്ന ജൂണ്‍ മാസത്തെ ശമ്പളത്തിന്റെ പകുതിയും ഓണം അലവന്‍സും അനുവദിക്കാമെന്ന മാനേജ്‌മെന്റിന്റെ വാഗ്ദാനം തൊഴിലാളി യൂനിയനുകള്‍ തള്ളിക്കളഞ്ഞു. ഓഗസ്റ്റ് മാസത്തെ ശമ്പളമടക്കം രണ്ടര മാസത്തെ ശമ്പളവും ഓണം ബോണസും കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നു തൊഴിലാളി യൂനിയനുകള്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഫാമില്‍ 21 ജീവനക്കാരും 295 സ്ഥിരം തൊഴിലാളികളും 119 താത്കാലിക തൊഴിലാളികളും അഞ്ച് കരാര്‍ തൊഴിലാളികളുമാണുള്ളത്. ഇവരുടെ ജൂണ്‍ മാസം പകുതിമുതലുള്ള ശമ്പളമാണ് ഇപ്പോള്‍ മുടങ്ങിക്കിടക്കുന്നത്. മറ്റു പല ആവശ്യങ്ങള്‍ക്കും നിരവധി തവണ സമരം നടന്നിരുന്നെങ്കിലും തൊഴിലെടുത്ത കൂലിക്കായി സമരത്തിനിറങ്ങേണ്ടി വരുന്നത് ഫാമില്‍ ആദ്യത്തെ സംഭവമാണ്. സംയുക്ത തൊഴിലാളി യൂനിയനുകള്‍ക്കുവേണ്ടി കെ.കെ ജനാര്‍ദ്ദനന്‍, എന്‍.ഐ സുകുമാരന്‍, ആന്റണി ജേക്കബ്, പി.ജെ ബേബി, പി.കെ രാമചന്ദ്രന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago