സ്കേറ്റിങ് ക്ലബ് ദേശീയ കായികദിനം ആചരിച്ചു
കൊല്ലം: മൂന്ന് ഒളിമ്പിക്സില്‍ ഇന്ത്യക്ക് സ്വര്‍ണ മെഡല്‍ നേടിത്തന്ന ഹോക്കി മാന്ത്രികന് മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനം ദേശീയ കായികദിനമായി കൊല്ലം റോളര്‍ സ്കേറ്റിങ് ക്ലബ് ആചരിച്ചു. 'സ്പോര്‍ട്സിലൂടെ ആരോഗ്യം നേടൂ ജീവിത ശൈലീ രോഗങ്ങള്‍ ഒഴിവാക്കൂ' എന്ന സന്ദേശമുയര്‍ത്തിയായിരുന്നു ദിനാചരണം. കഴിഞ്ഞ ജില്ലാ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സ്പീഡ് സ്കേറ്റിങ്, റോളര്‍ ഹോക്കി എന്നിവയില്‍ മെഡല്‍ നേടിയ ക്ലബ്ബ് അംഗങ്ങളായ സ്കേറ്റര്‍മാരെ ചടങ്ങില്‍ അനുമോദിച്ചു.
എസ് അജിത് കുമാര്‍, ഡി സജി എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. കൊല്ലം ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ ക്ലബ് സെക്രട്ടറി പി.ആര് ബാലഗോപാല്‍ സംസാരിച്ചു. എസ് പ്രമോദ്, പി.എസ് സായിബാബു, ജീ ദീപക്, എസ്.എം ജനേഷ് കുമാര്‍,ചിത്രകുമാര്‍, ജി സതീഷ്കുമാര്‍, ആര്.ഒ ഡിജി, ബി മായ, ടി നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."