HOME
DETAILS

മതനിയമങ്ങള്‍ അവഗാഹമുള്ളവര്‍ കൈകാര്യം ചെയ്യട്ടെ

  
backup
August 31 2017 | 21:08 PM

%e0%b4%ae%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%97%e0%b4%be%e0%b4%b9%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3


മതനിയമങ്ങള്‍ അറിയുന്നവരാണു മതങ്ങളെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കേണ്ടത്. എല്ലാ മതത്തിലും അതിന്റെ പ്രത്യയശാസ്ത്രമനുസരിച്ചു ജീവിക്കുന്നവര്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ക്കു രൂപരേഖയുണ്ട്. അവ അനുസരിച്ചു മാത്രമേ അനുയായികള്‍ക്കു പ്രവര്‍ത്തിക്കാനാകൂ. മതനിയമങ്ങളില്‍ അവഗാഹമില്ലാത്തവര്‍ പുറത്തുനിന്ന് അഭിപ്രായം പറയരുത്. അതു ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. എന്‍ജിനീയറിങ് രംഗത്തു ബിരുദം നേടിയവന്‍ രോഗികളെ ചികിത്സിക്കാനോ മെഡിക്കല്‍ രംഗത്തു ബിരുദമുള്ളവന്‍ എന്‍ജിനീയറിങ് പാടവം തെളിയിക്കാനോ ഇറങ്ങിയാല്‍ ആരും അംഗീകരിക്കില്ല.
ക്രൈസ്തവമതവുമായി ബന്ധപ്പെട്ട നിയമനിര്‍മാണഘട്ടങ്ങളിലും ശബരിമലയടക്കമുള്ള വിഷയങ്ങളിലും മുസ്‌ലിംകള്‍ സ്വീകരിച്ച നിലപാട് ബന്ധപ്പെട്ട മതനേതൃത്വമാണ് അഭിപ്രായം പറയേണ്ടതെന്നാണ്. ശരീഅത്തിലെ നിയമങ്ങള്‍ കാലികമായി മാറ്റിമറിക്കല്‍ ആവശ്യമില്ലാത്തവിധം കാലികവും സമഗ്രവും ശാസ്ത്രീയവുമാണ്. അവ മനസിലാക്കുന്നവര്‍ക്കിടയില്‍ വന്ന വീഴ്ചകള്‍ മതത്തിന്റെ വീഴ്ചയല്ല. അറിയാത്ത കാര്യങ്ങളെ അടിച്ചാക്ഷേപിക്കുന്നതു ശരിയല്ല. 'മനുഷ്യന്‍ അവനറിയാത്ത കാര്യങ്ങളുടെ ശത്രുവാണെന്ന' പഴമൊഴിയുണ്ടല്ലോ.


മതനിയമത്തിന്റെ അന്തരാര്‍ഥങ്ങളിലേക്ക് ഇറങ്ങി പഠനം നടത്താത്തവര്‍ അവയെക്കുറിച്ച് അഭിപ്രായം പറയുന്നത് എങ്ങനെ നീതീകരിക്കാനാകും. ഇന്ത്യന്‍ ഭരണഘടനയനുസരിച്ചുള്ള പൗരന്റെ അവകാശങ്ങളെക്കുറിച്ച് ആധികാരികമായി പറയേണ്ടതു നിയമജ്ഞരാണ്. നിയമങ്ങളില്‍ അജ്ഞരായവര്‍ നിയമം വിളമ്പാന്‍ നിന്നാല്‍ ദുരന്തം അവസാനിക്കില്ലല്ലോ.


കോഴിക്കോട്ടെ ഒരു കേന്ദ്രത്തില്‍ നടന്നുവെന്നു പറയപ്പെടുന്ന ചേലാകര്‍മവുമായി ബന്ധപ്പെട്ടു ചില ശരീഅത്ത് വിരുദ്ധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ആരോപണത്തിന് ഊര്‍ജംപകര്‍ന്നു മുസ്‌ലിം അസ്തിത്വസംരക്ഷണത്തിനായി കച്ചകെട്ടിയിറങ്ങാന്‍ ബാധ്യസ്ഥരായവര്‍ കാണിച്ച പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് അവരുടെ നേതാക്കളടക്കമുള്ളവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളുമാണ് ഇത്തരം ഒരു ചിന്തയ്ക്കു വഴിവച്ചത്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി നിലനിന്നിരുന്ന ഒരു കര്‍മത്തിന്റെ പേരിലാണ് ഈ കോലാഹലം. നിയമബിരുദം കരസ്ഥമാക്കിയവര്‍ മുതല്‍ എം.ബി.ബി.എസ് കാരനായ ജനപ്രതിനിധി വരെ ഇതില്‍ കക്ഷിചേര്‍ന്നു.


ശരീഅത്തിലെ വ്യക്തി-സമൂഹ നിയമങ്ങളില്‍ അഭിപ്രായം പറയേണ്ടതു മതപണ്ഡിതരാണെന്നും മറിച്ച്, ശരീഅത്തില്‍ അജ്ഞരായവരല്ലെന്നും സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസ് പ്രസ്താവനയിറക്കുന്നിടത്തേക്കു വരെ കാര്യങ്ങളെത്തി. ശരീഅത്തിലെ വ്യക്തി-സമൂഹനിയമങ്ങളില്‍ വിവരമില്ലാത്തവര്‍ അത് അപരിഷ്‌കൃതമാണെന്ന് അഭിപ്രായപ്പെടുന്നത് അവസാനിപ്പിക്കണമെന്നാണു സുന്നിയുവജന സംഘം സംസ്ഥാന നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞത്.


ശരീഅത്തിലെ എല്ലാ നിയമങ്ങളും പൂര്‍വകാലപണ്ഡിതര്‍ ഖുര്‍ആന്‍, സുന്നത്ത്, ഖിയാസ്, ഇജ്മാഅ് അനുസരിച്ചു ക്രോഡീകരിച്ചിട്ടുണ്ട്. അവ ഗ്രന്ഥരൂപത്തില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ചേലാകര്‍മം പ്രാകൃതമാണെന്ന പക്ഷം ശരീഅത്ത് വിരുദ്ധമാണ്. ആഫ്രിക്കയിലെ ഗോത്രവര്‍ഗങ്ങളുടെ ആചാരമല്ല അത്. അവിടെ അതിരു കടന്നതോ അനുചിതമായതോ ഉണ്ടാകാം.


എന്നാല്‍, വിശുദ്ധ ശരീഅത്ത് അതിന്റെ വസ്തുനിഷ്ഠമായ പരിധിയും ഗുണഫലങ്ങളും നിര്‍ണയിച്ചു വിശദീകരിച്ചിട്ടുണ്ട്. മതവിഷയങ്ങള്‍ പറയേണ്ടതു മതപണ്ഡിതന്മാരാണ്. അറിയാത്തവര്‍ അതേക്കുറിച്ച് അറിയാനാണു ശ്രമിക്കേണ്ടത്. അല്ലാതെ അറിയാത്തതിനെക്കുറിച്ച് അഭിപ്രായം പറയരുതെന്നും നേതാക്കള്‍ പറഞ്ഞു.


മതനിയമങ്ങളില്‍ വിവരമില്ലാത്തവര്‍ അഭിപ്രായം പറഞ്ഞ ഘട്ടത്തില്‍ അതിനെ എതിര്‍ത്ത പാരമ്പര്യമാണു സമസ്തയുടേത്. 1980കളിലെ ശരീഅത്ത് വിവാദകാലത്ത് എം.ഇ.എസ് ശരീഅത്തില്‍ അഭിപ്രായം പറഞ്ഞു രംഗത്തുവന്നപ്പോള്‍ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ രംഗത്തു വന്നു. ശരീരത്തിന്റെ ഡോക്ടര്‍ ശരീഅത്തിന്റെ ഡോക്ടര്‍ ആവേണ്ട എന്നായിരുന്നു ശംസുല്‍ ഉലമായുടെ പ്രഖ്യാപനം. മുസ്‌ലിംസമുദായത്തിന്റെ സമുദ്ധാരണം പ്രഖ്യാപിച്ചു രൂപീകരിച്ച മുസ്‌ലിം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി അടക്കമുള്ള സംഘടനകളെ പിന്നീടു കണ്ടിട്ടില്ല.


ശരീഅത്ത് കൊത്തിവലിക്കാനുള്ള ഇരയിട്ടു കൊടുക്കാനിവിടെ നിരവധി ശരീഅത്ത് വിരോധികളുണ്ട്. അവര്‍ക്കു വളംവച്ചു കൊടുക്കാന്‍ മുന്‍ഗാമികളുടെ ഗുണങ്ങള്‍ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത പിന്‍ഗാമികളും ഉണ്ട്. ത്വലാഖ് വിവാദകാലത്തും പരിഷ്‌കാരം മൂത്തു വെള്ളപ്പം ചുട്ടവരും അവര്‍ക്കു തീയൊരുക്കി കൊടുത്തവരുമുണ്ട്. സമുദായത്തില്‍ ശൈഥില്യത്തിന്റെ വിത്ത് പാകിയവര്‍ തീവ്രവാദ ആരോപണങ്ങളില്‍ നിന്ന് മുഖം മിനുക്കാന്‍ കാണിക്കുന്ന പ്രവര്‍ത്തനം ആശ്ചര്യാജനകമാണ്. മതം രക്ഷപ്പെടുത്താന്‍ ആടുമേക്കാനിറങ്ങിയവരും ബഹുസ്വരതയെ മാനിക്കാതെ പ്രബോധനത്തിനിറങ്ങിയവരും ശരീഅത്ത് വിരുദ്ധപക്ഷം ചേരുന്നത് ഇരിക്കും കൊമ്പ് മുറിക്കുന്നതിന് തുല്യമാകും.


പരിചിതമില്ലാത്ത ആചാരങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ മതചേരിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നവര്‍ അതിന്റെ മതപക്ഷം അന്വേഷിച്ച ശേഷം മാത്രമേ എതിര്‍ക്കാനിറങ്ങാവൂ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago