ഗുജറാത്ത് വംശഹത്യ: മോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ സി.ബി.ഐ ഡയരക്ടര്‍ സൈപ്രസിലെ സ്ഥാനപതിയായി
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ മുന്‍ സി.ബി.ഐ ഡയരക്ടറെ സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചു. ഗുജറാത്ത് വംശഹത്യാ കേസുകള്‍ അന്വേഷിച്ച ആര്.കെ രാഘവനെയാണ് സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചത്. കലാപ കേസുകളില്‍ മോദിയെ വെള്ളപൂശിയതിനുള്ള ഉപകാരമായിട്ടാണ് രാഘവന് പുതിയ നിയമനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രമുഖ കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായിരുന്ന ഇഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ ഹൗസിങ് കൂട്ടക്കൊലയില്‍ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നല്കിയ പരാതി അന്വേഷിക്കാന്‍ 2008ലാണ് രാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയത്. 2012ല്‍ സുപ്രിംകോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മോദിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പരസ്യമായി ഉയര്‍ത്തിക്കാണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."