HOME
DETAILS

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ശനിയാഴ്ചയുണ്ടായേക്കും

  
backup
August 31 2017 | 21:08 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%b8


ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ ശനിയാഴ്ച പുനഃസംഘടിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭ പുനഃസംഘടനയ്ക്കു മുന്നോടിയായി എട്ട് കേന്ദ്രമന്ത്രിമാര്‍ ഇന്നലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വിദേശ പര്യടനത്തിനു ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് മടങ്ങിയെത്തുന്നതിനും ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പോകുന്നതിനും മുന്‍പായി മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണു സൂചന.
പ്രതിരോധ വകുപ്പിന്റെ ചുമതല ഇനിയെത്ര നാള്‍ കൂടി വഹിക്കും എന്ന ചോദ്യത്തിന് ഏറെ നാള്‍ ഉണ്ടാകില്ലെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ െജയ്റ്റ്‌ലി ഇന്നലെ പ്രതികരിച്ചത്. അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്‌തോ എന്ന കാര്യത്തില്‍ മന്ത്രിമാര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചു സംസാരിക്കുന്നതിനാണ് അമിത് ഷാ യോഗം വിളിച്ചതെന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങള്‍ക്കിടെ രാജി വയ്ക്കാനൊരുങ്ങിയ കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് കാത്തിരിക്കാന്‍ മോദി പറഞ്ഞിരുന്നു. ഗുജറാത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും രാജ്യസഭാ എംപിയുമായ ഭൂപേന്ദ്ര യാദവ് മന്ത്രിസഭയിലെ പുതുമുഖമായി എത്തുമെന്നാണു വിവരം.
പുനഃസംഘടനയോടെ ഗതാഗത-ഷിപ്പിങ് വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് മറ്റുചില സുപ്രധാന വകുപ്പുകള്‍ ലഭിച്ചേക്കുമെന്നാണ് വിവരം. അതിനിടെ എന്‍.ഡി.എ പക്ഷത്തേക്കു ചാഞ്ഞു നില്‍ക്കുന്ന എ.ഐ.എ.ഡി.എം. കെയ്ക്ക് ഒരു കാബിനറ്റ് മന്ത്രി ഉള്‍പ്പെടെ മൂന്നു മന്ത്രിസ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്. എന്‍.ഡി.എയില്‍ ചേര്‍ന്നു നില്‍ക്കുന്ന നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവിനും രണ്ടു മന്ത്രിസ്ഥാനം ലഭിച്ചേക്കും. നിലവില്‍ കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന മുതിര്‍ന്നവരെ ഗവര്‍ണര്‍മാരായി നിയമിക്കാനും നീക്കമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago