HOME
DETAILS
MAL
തമിഴ്നാട് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണം: ഡി.എം.കെ പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു
backup
August 31 2017 | 21:08 PM
ന്യൂഡല്‍ഹി: തമിഴ്നാട് സര്‍ക്കാരിനുള്ള പിന്തുണ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്ന് വ്യക്തമാക്കി ഡി.എം.കെയുടെ നേതൃത്വത്തില്‍ ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. ഇതുസംബന്ധിച്ച് നിവേദനവും അവര്‍ രാഷ്ട്രപതിക്ക് കൈമാറി.
സര്‍ക്കാരിനുള്ള പിന്തുണ 19 എം.എല്‍.എമാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇത്തരമൊരാവശ്യം ഉന്നയിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ 19 എം.എല്‍.എമാര്‍ ഇപ്പോഴും അണ്ണാ ഡി.എം.കെയില്‍ ഉണ്ടെന്നും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."