HOME
DETAILS

മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍; അന്വേഷണ മേല്‍നോട്ടത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് സുപ്രിം കോടതി

  
backup
August 31 2017 | 21:08 PM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-2


ന്യൂഡല്‍ഹി: മണിപ്പൂരിലെ സുരക്ഷാ സൈന്യത്തിന് നല്‍കിയ പ്രത്യേകാധികാര നിയമത്തിന്റെ (അഫ്‌സ്പ) മറവില്‍ സായുധ സൈന്യവും പൊലിസും നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് സി.ബി.ഐയ്ക്ക് സുപ്രിം കോടതി നിര്‍ദേശം.
കോടതിയുടെ അനുവാദമില്ലാതെ അന്വേഷണ സംഘത്തിലെ അംഗങ്ങളെ മാറ്റരുതെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച തുടര്‍നടപടി ഉത്തരവില്‍ പറഞ്ഞു.
മണിപ്പൂരില്‍ സായുധ സൈന്യവും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സുപ്രിം കോടതി ജൂലൈ 14നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രിം കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ അന്വേഷണ സംഘത്തിലെ അംഗങ്ങളെ മാറ്റാന്‍ പാടില്ല. കോടതിയുടെ മേല്‍ നിര്‍ദേശം മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യത്തിലും ബാധകമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
മണിപ്പൂരില്‍ നടന്ന കൊലപാതകങ്ങള്‍ ക്രമാതീതമായതോ പ്രതിക്രിയ രൂപത്തിലുള്ളതോ വ്യാജ ഏറ്റുമുട്ടലുകളാണോ യെന്ന് തിരിച്ചറിയാന്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് ജൂലൈ 14ന് കേസ് പരിഗണിച്ചപ്പോള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. അന്വേഷണത്തിനായി അഞ്ചു ഓഫിസര്‍മാര്‍ അടങ്ങിയ ഒരു സംഘത്തിന് രൂപം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ആവശ്യമായ എഫ്.ഐ.ആര്‍ തയാറാക്കി. 2017 ഡിസംബര്‍ 31 ഓടെ അന്വേഷണം പൂര്‍ത്തിയാക്കി ആവശ്യമെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ മണിപ്പൂരില്‍ നടന്ന 1528 വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അന്വേഷണം നടത്തണമെന്ന സുപ്രിം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹരജി നേരത്തെ കോടതി തള്ളിയിരുന്നു. കേസില്‍ 2018 ജനുവരിയില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago