ലൈംഗിക ശേഷിയില്ലെന്ന് ഗുര്‍മീത്; കുട്ടികളുണ്ടായത് എങ്ങനെയെന്ന് കോടതി
ന്യൂഡല്‍ഹി: പീഡനക്കേസില്‍ കോടതി 20 വര്‍ഷം ശിക്ഷക്ക് വിധിച്ച ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് കോടതിയില്‍ വാദിച്ചതായി റിപ്പോര്‍ട്ട്. 1990 മുതല്‍ ലൈംഗിക ശേഷിയില്ലെന്നാണ് വാദിച്ചത്. എന്നാല്‍ മക്കളുള്ള കാര്യം ഓര്‍മിപ്പിച്ച് ഈ വാദം കോടതി തള്ളിക്കളയുകയായിരുന്നു.
ഗുര്‍മീത് പീഡിപ്പിച്ചതായി രണ്ട് അന്തേവാസികള്‍ പരാതി നല്‍കിയത് 1999 സെപ്റ്റംബറിലാണ്. 1990 മുതല്‍ ലൈംഗിക ശേഷിയില്ലാത്തതിനാല്‍ തന്നെ പീഡനക്കേസില്‍ ചോദ്യം ചെയ്യരുതെന്ന് ഗുര്‍മീത് സി.ബി.ഐ കോടതിയില്‍ പറഞ്ഞു. ഈ വാദം നിഷേധിക്കാന്‍ പ്രോസിക്യൂഷന്റെ കൈയില്‍ ഗുര്‍മീതിന്റെ ലൈംഗിക ശേഷി പരിശോധിച്ച തെളിവുകളുണ്ടായിരുന്നില്ല. ഈ വാദം മുന്‍ നിര്‍ത്തി അദ്ദേഹത്തിന് കേസില്‍ രക്ഷപ്പെടാമായിരുന്നെങ്കിലും സാക്ഷിയുടെ മൊഴി തന്നെ ഗുര്‍മീതിന്റെ വാദം തള്ളിക്കളയാന്‍ കാരണമാവുകയായിരുന്നു.
പീഡനം നടക്കുന്ന കാലത്ത് ഗുര്‍മീതിന്റെ രണ്ട് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്നുവെന്ന് സാക്ഷി പറഞ്ഞിരുന്നു. ഗുര്‍മീതിനെതിരേയുള്ള ശബ്ദിക്കുന്ന തെളിവാണ് ഇതെന്നും അല്ലെങ്കില്‍ ഗുര്‍മീതിന്റെ മക്കളല്ല ഇവരെന്ന് അദ്ദേഹത്തിന് പറയേണ്ടി വരുമെന്നും കോടതി പറഞ്ഞു.
ഗുര്‍മീത് ഒരുവിധത്തിലുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹനല്ലെന്നും വന്യജീവിയെ പോലെയാണ് ഇദ്ദേഹമെന്നും കോടതി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."