പിന്‍വലിച്ച നോട്ടുകള്‍ മാറാന്‍ ഇനി അവസരമില്ല
ന്യൂഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. അസാധു നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന് ആര്.ബി.ഐ അറിയിച്ചതിനു പിന്നാലെയാണ് നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്.
അസാധുനോട്ടുകള്‍ മാറ്റാന്‍ ഇനിയും അവസരം നല്‍കുമോയെന്ന ആവശ്യം പലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവസരം നല്‍കാനാകില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഗ് അറിയിച്ചു. ജനങ്ങള്‍ ചില ഊഹാപോഹങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ നോട്ടുമാറാന്‍ ഇനിയും അവസരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവസരം നല്കാന് കഴിയില്ലെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തു കഴിഞ്ഞതായും ധനകാര്യ സെക്രട്ടറി പറഞ്ഞു.
അതേസമയം നിരോധിച്ച മുഴുവന്‍ നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് പറയാനാകില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ഈ വര്‍ഷത്തെ ആര്.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിരോധിച്ച 15.28 ലക്ഷം കോടി രൂപാ നോട്ടുകള്‍ തിരികെയെത്തിയെന്ന് വ്യക്തമാക്കിയിരുന്നു. മൊത്തം മൂല്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇനി തിരികെയെത്താനുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."