HOME
DETAILS

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 19 മരണം; 12 പേര്‍ക്ക് പരുക്ക്

  
backup
August 31 2017 | 21:08 PM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0-3

മുംബൈ: വെള്ളപ്പൊക്ക ദുരിതത്തിനുപിന്നാലെ മുംബൈ നഗരത്തെ നടുക്കികൊണ്ട് അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ 19 പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 30ലധികം ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ 8.40ഓടെയാണ് ദക്ഷിണ മുംബൈയിലെ ദോംഗ്രി മേഖലയിലെ ഭെണ്ഡി ബാസാറിലെ 117 വര്‍ഷം പഴക്കമുള്ള അഞ്ചു നിലകളിലുള്ള പാര്‍പ്പിട സമുച്ചയം തകര്‍ന്നുവീണത്. കനത്ത മഴയെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് സംശയിക്കുന്നത്. 12 കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഒരു കാലത്ത് ഇവിടെ താമസിച്ചിരുന്നുവെന്നാണ് വിവരം. കെട്ടിടത്തില്‍ ഒരു പ്ലേ സ്‌കൂള്‍ ഉണ്ടായിരുന്നെങ്കിലും തകര്‍ന്നുവീഴുമ്പോള്‍ കുട്ടികളാരും ഈ സമയം ഇവിടെ എത്തിയിരുന്നില്ല.
ഏതാണ്ട് 125 അഗ്നിശമനസേനാംഗങ്ങളും 90 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തകര്‍ന്ന കെട്ടിടത്തിനടുത്തുള്ള മൂന്ന് കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിവാക്കിയതായി മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
ഈ ആഴ്ചയിലുണ്ടായ കനത്ത മഴയുമായി ബന്ധപ്പെട്ട് 14 ആളുകള്‍ മരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കെട്ടിടം തകര്‍ന്ന് 19 പേര്‍കൂടി മരിക്കുന്നത്. കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകരെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി സുഭാഷ് ദേശായി പറഞ്ഞു.
കെട്ടിടം തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ മൂന്നാമത്തെ കെട്ടിടത്തകര്‍ച്ചയാണ് ഇന്നലെയുണ്ടായത്. നേരത്തെയുണ്ടായ രണ്ട് അപകടങ്ങളില്‍ 33 പേരാണ് മരിച്ചത്.
തകര്‍ന്ന കെട്ടിടം ഉള്‍പ്പെടെയുള്ളവ സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി മുംബൈ ഹൈക്കോടതി മുന്‍ജഡ്ജ് അധ്യക്ഷനായ കമ്മിഷന്‍ അന്വേഷണം നടത്തി മുംബൈ വികസന സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ വേണ്ട നടപടിയുണ്ടാകാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago