സ്വാശ്രയ മെഡിക്കല്‍ ഫീസ് അധികബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം: യൂത്ത് ലീഗ്
കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലല്ലാതെ ഒരു സീറ്റില്‍ പോലും 25000 രൂപക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ട്ടിച്ച സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വന്നു ചേര്‍ന്ന അധിക ബാധ്യത ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ടു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11ലക്ഷം വരെ ഫീസ് വാങ്ങാമെന്ന സുപ്രിം കോടതി വിധിക്ക് കളമൊരുക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ആറു മാസത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനം ശിക്ഷ ആറു മാസത്തേക്ക് നീട്ടിവച്ചു എന്നതിന് തുല്യമാണ്. ഫീസ് വര്‍ധനവിന്റെ പേരില്‍ അഡ്മിഷന് എടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ അഡ്മിഷന് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."