മത്സ്യത്തൊഴിലാളി മക്കളുടെ ഫീസ് സര്‍ക്കാര്‍ നല്‍കണം: എസ്.ടി.യു
പരപ്പനങ്ങാടി: നീറ്റ് ലിസ്റ്റില്‍നിന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുന്ന മത്സ്യത്തൊഴിലാളി മക്കളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍(എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും അനുവദിച്ച് 2011 ലെ സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്.
നീറ്റ് ലിസ്റ്റില്‍നിന്ന് സ്വാശ്രയ കോളജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ മുഴുവന്‍ ഫീസും മറ്റ് ചെലവുകളും സര്‍ക്കാര്‍ നല്‍കുമെന്ന് വകുപ്പ് മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍, നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഫീസ് ആനുകൂല്യത്തിന് മത്സ്യതൊഴിലാളികളുടെ മക്കളും അര്‍ഹരാണെന്ന് ഉമ്മര്‍ ഒട്ടുമ്മല്‍ നിവേദനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."