പെരുന്നാളിന് ഖത്തറില്‍ സുഗമമായ ഗതാഗതം സാധ്യമാക്കും
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനും സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനും മൂവസലാത്ത് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അവധി ദിനങ്ങളില്‍ യാത്രാതടസം ഒഴിവാക്കുന്നതിന്റെ ഭാഗമായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഗതാഗതവകുപ്പ് പ്രഖ്യാപിച്ചു.
മൂവസലാത്തിന്റെ ബസുകള്‍ക്ക് പുറമേ കൂടുതല്‍ സര്‍വിസുകളുമായി കര്‍വ ടാക്‌സികളും ഉപയോഗിക്കും. വിവിധ ഫ്രാഞ്ചൈസികളുമായി ചേര്‍ന്ന് 4000 ലധികം കര്‍വ ടാക്‌സികളാണ് സര്‍വിസ് നടത്തുന്നത്. സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മികച്ച ഗതാഗതസൗകര്യം ഉറപ്പാക്കാനായി 80 ലിമോസിനുകളും സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 52 റൂട്ടുകളിലേക്ക് മൂവസലാത്തിന്റെ 272 ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. രാജ്യത്തെ താമസക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കാനായി സേവനപങ്കാളികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി മൂവസലാത്ത് ചെയര്‍മാന്‍ നാസര്‍ ബിന്‍ മുഹമ്മദ് അല്‍ മാലികി പറഞ്ഞു. ഈദ് ആഘോഷവേളകളില്‍ തടസങ്ങളില്ലാതെ സുഗമമായ ഗതാഗതസൗകര്യം ഒരുക്കുമെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഖാലിദ് അല്‍ ഹെയ്ല്‍ അറിയിച്ചു. ടാക്‌സികളുടെ സേവനങ്ങള്‍ക്കായി ട്രോള്‍ ഫ്രീ നമ്പറായ 8008294 ല്‍ വിളിക്കാവുന്നതാണ്. കൂടാതെ ടൂറിസം അതോറിറ്റിക്ക് പിന്തുണ നല്‍കുന്നതിനായി വിമാനത്താവളത്തില്‍ ടാക്‌സി സൗകര്യങ്ങള്‍ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."