HOME
DETAILS

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കേണ്ടത് അന്താരാഷ്ട്ര ബാധ്യതകള്‍ നിര്‍വഹിച്ചെന്ന് ഖത്തര്‍

  
backup
August 31 2017 | 23:08 PM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0-2


ദോഹ: ഒരു കൂട്ടം ഉത്തരവുകള്‍ അടിച്ചേല്‍പ്പിച്ചല്ല ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കേണ്ടതെന്നും അന്താരാഷ്ട്ര ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലൂടെയാകണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ആല്‍ഥാനി വ്യക്തമാക്കി. ദോഹയിലെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതു വ്യക്തമാക്കിയത്. നിരവധി വൈരുധ്യങ്ങളാണ് ഉപരോധ രാജ്യങ്ങളുടെ പ്രസ്താവനകളില്‍ കാണാന്‍ സാധിക്കുന്നത്. പ്രതിസന്ധിയുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ഇത്തരം പ്രസ്താവനകള്‍.
ഖത്തര്‍ പരമാധികാരത്തിനു പോറലേല്‍ക്കുന്ന ശത്രുതാ നടപടികള്‍ക്ക് ഇതുവരെ ഖത്തര്‍ വിധേയമായിട്ടില്ല. ഖത്തര്‍ ജനതയുമായാണ് ഉപരോധ രാജ്യങ്ങളുടെ ഇപ്പോഴത്തെ പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുവൈത്ത് അമീറും മറ്റു രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് ഉപരോധ രാജ്യങ്ങള്‍ അജ്ഞത നടിക്കുകയാണ്. ഉപരോധം അവസാനിപ്പിക്കുന്നതിനു സൗഹൃദരാജ്യങ്ങള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ഖത്തര്‍ സ്വാഗതം ചെയ്യുന്നുണ്ട്.
കുവൈത്തിന്റെ മധ്യസ്ഥ ശ്രമത്തെ ഗൗരവത്തോടെ കാണണമെന്നും കുവൈത്ത് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കു മറുപടി നല്‍കണമെന്നും ശെയ്ഖ് മുഹമ്മദ് ഉപരോധ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. പ്രതിസന്ധിയിലുള്‍പ്പെട്ട രാജ്യങ്ങളില്‍ അമീറിന്റെ സന്ദേശത്തിനു മറുപടി നല്‍കിയ ഒരേയൊരു രാജ്യം ഖത്തര്‍ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.കുവൈത്ത് മധ്യസ്ഥതയെ റഷ്യ പിന്തുണക്കുന്നതായും എല്ലാ ഘടകങ്ങളുമായുള്ള ചര്‍ച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago