HOME
DETAILS
MAL
നാല് ദക്ഷിണ കൊറിയന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉ.കൊറിയയില്‍ വധശിക്ഷ
backup
August 31 2017 | 23:08 PM
സിയൂള്‍: നാല് ദക്ഷിണ കൊറിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്തരകൊറിയ വധശിക്ഷ വിധിച്ചു. പുസ്തക നിരൂപണത്തിലൂടെ ഉത്തരകൊറിയയെ അപമാനിച്ചുവെന്ന കാരണത്താലാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ഉത്തരകൊറിയന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചോസുന്‍ ലിബു, ഡോങ് എ ലിബു എന്നീ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച നോര്‍ത്ത് കൊറയ കോണ്‍ഫിഡന്‍ഷ്യല്‍ എന്ന പുസ്തകത്തിന്റെ നിരൂപണമാണ് ശിക്ഷയ്ക്ക് കാരണമായത്. 2015ല്‍ സിയൂള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രണ്ടു ബിട്ടീഷ് മാധ്യമപ്രവര്‍ത്തകരാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."