HOME
DETAILS

ജപ്പാന്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കി

  
backup
August 31 2017 | 23:08 PM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4


ടോക്യോ: ആസ്‌ത്രേലിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ജപ്പാന്‍ 2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് ജപ്പാന്‍ സീറ്റുറപ്പാക്കിയത്.
ഇറാന് പിന്നാലെ ഏഷ്യയില്‍ നിന്ന് രണ്ടാമത്തെ ടീമായാണ് ജപ്പാന്‍ ലോക മാമാങ്കത്തിനെത്തുന്നത്. ഇതോടെ ലോകകപ്പിന് യോഗ്യത നേടുന്ന ടീമുകളുടെ എണ്ണം നാലായി. ആതിഥേയരെന്ന നിലയില്‍ റഷ്യ യോഗ്യതാ പോരാട്ടമില്ലാതെ തന്നെ സീറ്റുറപ്പിച്ചപ്പോള്‍ ലാറ്റിനമേരിക്കയില്‍ നിന്ന് മുന്‍ ലോക ചാംപ്യന്‍മാരായ ബ്രസീലാണ് യോഗ്യതാ പോരാട്ടം അതിജീവിച്ച് ആദ്യമായി സീറ്റുറപ്പിച്ചത്. പിന്നാലെ ഏഷ്യയില്‍ നിന്ന് ഇറാനും ഇപ്പോള്‍ ജപ്പാനും തങ്ങളുടെ നില ഭദ്രമാക്കി. ഇത് ആറാം തവണയാണ് ജപ്പാന്‍ ലോകകപ്പ് കളിക്കാനെത്തുന്നത്.
ഇരു പകുതികളിലായി നേടിയ ഗോളുകളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ തകുമ ഒസാനോ ജപ്പാന് ലീഡ് സമ്മാനിച്ചു. കളി തീരാന്‍ എട്ട് മിനുട്ടുകള്‍ മാത്രം അവശേഷിക്കേ യോസുകെ ഇഡെഗുചി ടീമിന്റെ വിജയ ഗോളും വലയിലാക്കി.
തോല്‍വി ആസ്‌ത്രേലിയയുടെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത പ്രഹരമാണ്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള അവര്‍ക്ക് അവസാന മത്സരത്തില്‍ തായ്‌ലന്‍ഡിനെ മികച്ച മാര്‍ജിനില്‍ കീഴടക്കിയാല്‍ മാത്രമാണ് നേരിട്ട് യോഗ്യത നേടാനുള്ള അവസരമുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago