വില്ലേജ് ഓഫിസര്‍മാര്‍ക്കെതിരേ പ്രതികാര നടപടി
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകള്‍ വില്‍ക്കാതിരുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ ആര്.ഡി.ഒയ്ക്കു വേണ്ടി താലൂക്ക് ഓഫീസര്‍മാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് കൈക്കൂലി പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് (ടി.ആര്.എ) ചൂണ്ടിക്കാട്ടി. ആവശ്യമില്ലാത്തവര്‍ക്കു ടിക്കറ്റ് പിടിച്ചേല്പ്പിക്കാത്തതിനാണു ശിക്ഷ വരുന്നത്.
താത്പര്യമില്ലാത്തവര്‍ക്കു ടിക്കറ്റ് അടിച്ചേല്‍പ്പിക്കുന്നത് വര്‍ഷങ്ങളായുള്ള ഏര്‍പ്പാടാണ്. അതു പാടില്ലെന്നു എല്ലാ വര്‍ഷവും പരാതി നല്‍കുമെങ്കിലും പരിഗണിക്കാറില്ല.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ നിര്‍ബന്ധമായി ടിക്കറ്റ് പിടിച്ചേല്‍പ്പിക്കുകയാണ് പതിവ്.
വള്ളംകളിയുടെ തലേ ആഴ്ചകകളില് ഓഫീസുകളിലേക്കു പോകാന്‍ സാധാരണക്കാര്‍ മടിക്കും.
ഏതാനും നൂറിന്റെ ടിക്കറ്റുകള്‍ എടുക്കാതെ ഒരു കാര്യവും മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും നടക്കില്ല. സേവനം ലഭ്യമാക്കാന്‍ കൈക്കൂലിയുടെ ഗണത്തില്‍പ്പെടുത്തി ആള്ക്കാര് തുക നല്‍കും. ഉള്ള സീറ്റുകളേക്കാള്‍ അനേകമടങ്ങ് ടിക്കറ്റുകള്‍ വില്‍ക്കുന്നതിനാല്‍ കാഴ്ചക്കാര്‍ക്കു നില്ക്കാന് ഇടകിട്ടാതിരിക്കുമ്പോഴാണ് നിര്‍ബന്ധിത പിരിവ്.
ടിക്കറ്റ് എടുക്കുന്ന എല്ലാവര്ക്കും സൗകര്യമായി ഇരുന്നു കളി കാണാന്‍ സംവിധാനങ്ങള്‍ ഒരുക്കാറുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."