HOME
DETAILS

സ്‌കൂള്‍ പി.ടി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  
backup
September 01 2017 | 06:09 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%8e-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81

 

തൊടുപുഴ: ഇടുക്കി റവന്യൂ ജില്ലയിലെ മികച്ച എയ്ഡഡ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രൈമറി വിഭാഗങ്ങളിലെ മികച്ച പി.ടി.എയ്ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അഞ്ചിന് തൊടുപുഴ ഗവണ്‍മെന്റ് എച്ച്എസ്‌സില്‍ നടക്കുന്ന ചടങ്ങില്‍ പി.ടി.എകള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിക്കും.
റവന്യൂ ജില്ലാതലത്തില്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കല്ലാര്‍ ഗവണ്‍മെന്റ് എച്ച്എസിനാണ് ഒന്നാം സ്ഥാനം. കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. പ്രൈമറി തലത്തില്‍ രാജകുമാരി ഹോളി ക്യൂന്‍സ് സ്‌കൂള്‍ ഒന്നാം സ്ഥാനവും പഴയവിടുതി ജി യുപിഎസ് രണ്ടാംസ്ഥാനവും നേടി. ഇരുവിഭാഗത്തിലും ഒന്നാം സ്ഥാനക്കാര്‍ക്ക് 60,000 രൂപ വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് 40,000 രൂപ വീതവും ലഭിക്കും. ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് തലത്തിലും മികച്ച പിടിഎ അവാര്‍ഡിനായി സ്‌കൂളുകളെ തെരഞ്ഞെടുത്തു. കട്ടപ്പന വിദ്യാഭ്യാസജില്ലയില്‍ കല്ലാര്‍ ജിഎച്ച്എസും തൊടുപുഴ വിദ്യാഭ്യാസജില്ലയില്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് ജേതാക്കള്‍. രണ്ട് പിടിഎ കള്‍ക്കും 25,000 രൂപ വീതമാണ് സമ്മാനം.
ഉപജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടിയ സ്‌കൂളുകള്‍
അടിമാലി: പഴയവിടുതി ജിയുപിഎസ്, തൊടുപുഴ: ഡയറ്റ് ലാബ് സ്‌കൂള്‍, മൂന്നാര്‍: മറയൂര്‍ ജിഎല്‍പിഎസ്, അറക്കുളം: തുടങ്ങനാട് എസ്ടിഎല്‍പിഎസ്, നെടുങ്കണ്ടം: രാജകുമാരി എച്ച്ക്യുയുപിഎസ്, പീരുമേട്: മുളംകുന്ന് കെഎഎംഎല്‍പിഎസ്, കട്ടപ്പന: മുരിക്കാശ്ശേരി എസ്എംഎല്‍പിഎസ്. എല്ലാ പിടിഎ കള്‍ക്കും 10,000 രൂപ വീതമാണ് സമ്മാനം.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ ചാക്കോയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍, ആര്‍.എം.എസ്.എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അര്‍ഹരെ കണ്ടെത്തിയത്. അവാര്‍ഡുദാന ചടങ്ങില്‍ ബന്ധപ്പെട്ട എല്ലാ ഹെഡ്മാസ്റ്റര്‍മാരും പിടിഎ പ്രസിഡന്റുമാരും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  16 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  16 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  16 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  16 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  16 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  16 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  16 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  16 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  16 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  16 days ago