മനോജ് എം.തോമസ് കട്ടപ്പന നഗരസഭാ ചെയര്മാന്
കട്ടപ്പന: കട്ടപ്പന നഗരസഭാ ചെയര്‍മാനായി കേരളാ കോണ്‍ഗ്രസ് (എം) ലെ മനോജ് എം തോമസിനെ തെരഞ്ഞെടുത്തു. നഗരസഭാ ഹാളില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 14 നെതിരേ 18 വോട്ടുകള്‍ക്കാണ് മനോജ് വിജയിച്ചത്.
34 അംഗ ഭരണസമിതിയില്‍ ബി.ജെ.പിയിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രാജി വച്ച ചെയര്മാന് ജോണി കുളംപള്ളിയാണ് മനോജിന്റെ പേര് നിര്‍ദേശിച്ചത്. വൈസ് ചെയര്മാന് ബിന്ദു സെബാസ്റ്റന്‍ പിന്താങ്ങി. മനോജിനെതിരേ മത്സരിച്ച സി.പി.എമ്മിലെ എം.സി. ബിജുവിന്റെ പേര് ഗിരിഷ് മാലി നിര്‍ദേശിച്ചു. സി കെ മോഹനന് പിന്താങ്ങി.
കട്ടപ്പന നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മനോജ് എം തോമസ് വരണാധികാരി മൂന്നാര്‍ ലാന്റ് അസൈന്മെന്റ് ഡപൂട്ടി കലക്ടര്‍ ഷീലാദേവി മുമ്പാകെ സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റു. നഗരസഭയുടെ പ്രഥമാധ്യക്ഷനായിരുന്ന ജോണി കുളംപള്ളി യു.ഡി.എഫ.് ധാരണ പ്രകാരം രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്
ഒന്നര വര്‍ഷമാണ് കേരളാ കോണ്‍ഗ്രസ്(എം)നു നല്‍കിയിരിക്കുന്നത്. തുടര്‍ന്നുള്ള ഒന്നേ മുക്കാല്‍ വര്‍ഷം ചെയര്മാന് സ്ഥാനം കോണ്‍ഗ്രസിനാണ്. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് 12 സീറ്റും കേരളാ കോണ്‍ഗ്രസിന് (എം) അഞ്ചും സീറ്റാണുള്ളത്.
കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തെ പ്രതിനിധികരിക്കുന്ന കൗന്തി വാര്‍ഡില്‍ നിന്നുള്ള എമിലി ചാക്കോയുടെ പിന്തുണയും യുഡിഎഫിനായിരുന്നു. ഇടതുപക്ഷത്ത് സിപിഎമ്മിന് ആറും സിപിഐയ്ക്ക് മൂന്നും ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് അഞ്ചും സീറ്റാണുള്ളത്. ബിജെപിക്ക് രണ്ട് അംഗങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."