മസാജ് പാര്‍ലറുകളില്‍ റെയ്ഡ്; ഏഴുപേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവിലെ മസാജ് പാര്‍ലറുകളില്‍ പൊലിസ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ഏഴുപേര്‍ അറസ്റ്റിലായി. പാര്‍ലറുകളില്‍ ഉണ്ടായിരുന്ന 11 സ്ത്രീകളെ മോചിപ്പിച്ചു. കദ്രിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സാന്ഡല് ആയുര്‍വേദിക് മസാജ് പാര്‍ലര്‍, കെ.എസ് റാവു റോഡില്‍ പ്രവര്‍ത്തിക്കുന്ന സഞ്ജീവനി ആയുര്‍വേദിക് തെറാപ്പി ക്ലിനിക് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കദ്രിയിലെ മസാജ് പാര്‍ലറില്‍ നിന്ന് അഞ്ചു യുവതികളെയും സഞ്ജീവനി തെറാപ്പി ക്ലിനിക്കില്‍ നിന്ന് ആറു യുവതികളെയുമാണു പൊലിസ് മോചിപ്പിച്ചത്. കദ്രിയിലെ പാര്‍ലര്‍ ഉടമ പ്രദീപ് തൊക്കോട്ട്, കേന്ദ്രത്തിലേക്ക് ആവശ്യക്കാരെ എത്തിച്ചുകൊടുക്കുന്ന രേഷ്മ, പാര്‍ലറിലുണ്ടായിരുന്ന അഭിഷേക്, ചന്ദ്രനാഥ് എന്നിവരെയും സഞ്ജീവനി ക്ലിനിക്ക് ഉടമ മംഗളൂരുവിലെ ഹരീഷ് ഷെട്ടി, കേന്ദ്രത്തിലേക്ക് ആവശ്യക്കാരെ എത്തിക്കുന്ന വീണ, കാസര്‍കോട് മഞ്ചേശ്വരം സ്വദേശി രവി എന്നിവരെയുമാണ് പൊലിസ് അറസ്റ്റു ചെയ്തത്. മംഗളൂരു സിറ്റി പൊലിസ് ഉദ്യോഗസ്ഥര്‍, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."