കുള്ളന്‍ തെങ്ങുകൃഷി വ്യാപിപ്പിക്കാന്‍ കര്‍ഷക കൂട്ടായ്മ
കാഞ്ഞങ്ങാട്: അത്യുല്‍പാദനശേഷിയുള്ള മലേഷ്യന്‍ പച്ചക്കുള്ളന്‍ തൈകള്‍ വ്യാപകമാക്കി കൃഷിക്കാരുടെ കൂട്ടായ്മ. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കേരശ്രീ ഫെഡറേഷനാണു സ്വന്തമായി തെങ്ങ് നഴ്‌സറി ആരംഭിച്ചു തൈകള്‍ കര്‍ഷകര്‍ക്കു നല്‍കുന്നത്. രാവണേശ്വരം ആസ്ഥാനമായാണു ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നത്. മേട്ടുപ്പാളയത്തെ നാളികേര വികസന ബോര്‍ഡിന്റെ അംഗീകൃത കുള്ളന്‍ തൈത്തോട്ടത്തില്‍ നിന്നു വിത്തു തേങ്ങ ശേഖരിച്ചാണു രാവണേശ്വരത്തെ നഴ്‌സറിയില്‍ തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്
ശാസ്ത്രീയ പരിചരണമുണ്ടെണ്ടണ്ടങ്കണ്ടില്‍ മൂന്നു വര്‍ഷം കൊണ്ട് കായ്ക്കും. രോഗബാധ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ഉയരം കുറവായതിനാല്‍ ആദ്യ കാലം കൊണ്ടു തന്നെ തേങ്ങ ശേഖരിക്കുവാന്‍ കഴിയും. നാളികേര വികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കേരശ്രീ ഫെഡറേഷനില്‍ 1500 കര്‍ഷകര്‍ അംഗങ്ങളാണെന്നു ഭാരവാഹികളായ സി.ബാലകൃഷ്ണന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, എ.മുത്തു, കെ.ചന്ദ്രന്‍ , ബി.മാധവന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."