പട്ടികവര്‍ഗ വിഭാഗത്തിനു ഓണക്കിറ്റ് നല്‍കിയതില്‍ ക്രമക്കേടെന്നു ആക്ഷേപം
നീലേശ്വരം: കിനാനൂര്‍-കരിന്തളം പണ്ടണ്ടണ്ടണ്ടണ്ടണ്ടഞ്ചായത്തില്‍ പട്ടികവര്‍ഗ വിഭാഗത്തിനു ഓണക്കിറ്റ് വിതരണം ചെയ്തതില്‍ ക്രമക്കേടെന്ന് ആക്ഷേപം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റ് വിതരണത്തിലാണു ക്രമക്കേട് ആരോപിക്കപ്പെടുന്നത്. അന്‍പതോളം കുടുംബങ്ങള്‍ക്കു കിറ്റു കിട്ടിയില്ലെന്നും ആക്ഷേപമുണ്ട്.
9ണ്ട9ണ്ട0ണ്ട കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാനുള്ള കിറ്റ് ബന്ധപ്പെട്ട എത്തിച്ചിരുന്നത്രേ. മുന്‍ വര്‍ഷങ്ങളില്‍ എസ്. ടി പ്രമോട്ടര്‍മാരും മെമ്പര്‍മാരുമാണു കിറ്റു വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ സി.പി.എം നിയന്ത്രണത്തിലുള്ള ആദിവാസിക്ഷേമ സമിതിയുടെ ഭാരവാഹികളുടെ നിയന്ത്രണത്തിലായിരുന്നു വിതരണം നടത്തിയതെന്നും ഇതിനാലാണു നിരവധി പേര്‍ക്കു കിറ്റു കിട്ടാതിരുന്നതെന്നും കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ആരോപിച്ചു. വിതരണത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നും മുഴുവന്‍ പേര്‍ക്കും കിറ്റ് എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."