സരസ് മേളയില്‍ മെഹന്തി ഫെസ്റ്റ് നടത്തി
എടപ്പാള്‍: ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ടു കേന്ദ്ര-സംസ്ഥാന ഗ്രാമവികസന വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സരസ് മേള എട്ടാം ദിവസത്തിലേക്കു കടന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള കുടുംബശ്രീ മിഷനാണ് എടപ്പാള്‍ സഫാരി മൈതാനത്ത് മേള സംഘടിപ്പിക്കുന്നത്. സരസ് മേളയില്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.
മെഹന്തി ഫെസ്റ്റില്‍ നിരവധി പേര്‍ പങ്കാളികളായി. ഗ്രാമീണ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടു നടത്തുന്ന മേളയില്‍ ആറു ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മൂന്നു കോടി രൂപയുടെ വില്‍പന നടന്നതായി സംഘാടകര്‍ അറിയിച്ചു. 24 സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുമുള്ള ഗ്രാമീണ ഉല്‍പാദകരാണ് മേളയില്‍ എത്തിയിട്ടുള്ളത്.
മേളയുടെ ഭാഗമായി ഇന്നലെ രാവിലെ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ പാല്‍ ഉപഭോക മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. മണ്ണുത്തി കോളജ് ഓഫ് ഡയറിയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്യാം സൂരജ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."