HOME
DETAILS

സുകൃതങ്ങളുടെ തീര്‍ഥയാത്രയാണ് പെരുന്നാള്‍

  
backup
September 01 2017 | 10:09 AM

eid-mubarak-123659633

 

നംറൂദിയന്‍ ഫാസിസത്തെ ആദര്‍ശക്കരുത്തില്‍ അതിജയിച്ചവരാണ് ഇബ്‌റാഹീം നബി(അ). അധികാരഹുങ്കും ആള്‍ദൈവത്വവും സൃഷ്ടിക്കുന്ന അഗ്‌നിനാളങ്ങളെ, വിശ്വാസ ബലത്തില്‍ അതിജയിക്കാമെന്ന പാഠം.

ഭരണകൂട മുഖത്തും വിജനതയുടെ മരുക്കാട്ടിലും പരീക്ഷണങ്ങളുടെ ബലി ഭൂമികയിലും, 'ഏറ്റവും വലിയവന്‍ അല്ലാഹുവാണ്' എന്ന ബോധമാണ് കരുത്ത്.
ക്ഷമയും സഹനവും ദൈവീക സമര്‍പ്പിത മനസും വിമോചനത്തിന്റെ മാര്‍ഗരേഖയാണ്. വിശ്വാസതെളിമയുടെ ജീവിത സപര്യയില്‍ അനുഗ്രഹത്തിന്റെ 'സംസം' തീര്‍ഥം ആശ്വാസമാകുന്നു.

മില്ലത്ത് ഇബ്‌റാഹീമിന് സമകാലിക പോര്‍മുഖത്ത് ഉള്‍ക്കരുത്ത് പകരേണ്ട ആദര്‍ശ പാഠങ്ങളാണ് ഇബ്‌റാഹീം നബികുടുംബം.
സ്ഫുടം ചെയ്ത ആത്മാവും മനസുമാണ് ഹജജിന്റെ ഉള്‍വിളി. ആത്മീയതയുടെ അറഫ അനുഭവമാണ് ഹാജിക്ക്. അകലേയുള്ളവര്‍ക്ക് അനുഭൂതിയും. നന്‍മയുറ്റ മനസുകളുടെ പരിശീലന കളരി.പൈശാചികതയുടെ ദുരമോഹങ്ങളോട് പ്രതിരോധം തീര്‍ത്താണ് ജംറകളില്‍ നിന്നു മടക്കം. നാഥനു സവിധം സമര്‍പ്പണത്തിനു പാകപ്പെടുത്തുന്നു കഅബയും അറഫയും മിനായും മുസ്ദലിഫയും.
മാനവ വിമോചനത്തിന്റെ പ്രഖ്യാപനമായിരുന്നു തിരുനബി (സ) അറഫയില്‍ നടത്തിയത്. വിടവാങ്ങല്‍ പ്രഭാഷണത്തില്‍ അവിടുന്ന്, മാനവ സമൂഹത്തോട് ഓര്‍മപ്പെടുത്തി: '

'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ഇനി ഒരിക്കല്‍കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.
'ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി!
'വല്ലവരുടെയും വശം വല്ല അമാനത്തുമുണെടങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം കപറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു.

'ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.
'ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്.

'ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേര്‍പ്പെടാതിരിക്കുക. അങ്ങനെചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും.
'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്.

'ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.
'അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.'

അറഫാ പ്രസംഗത്തിന്റെ സമകാലിക വായന പ്രതിവിധിയാണ്. പ്രതിസന്ധികള്‍ക്കുള്ള തിരുത്താണ്. മാനവ മോചനത്തിന്റെ നയപ്രഖ്യാപനമാണ്. ഫലസ്ത്വീന്‍, റോഹിങ്ക്യ മുതല്‍ ഇന്ത്യയിലെ കഷ്ടതയനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ വരേ നീളുന്ന മനുഷ്യാവകാശ ധ്വംസന കാലത്ത്, ലോകം ഒരാവര്‍ത്തി വായിക്കട്ടെ. .

മില്ലത്ത് ഇബ്‌റാഹീമിന് സമകാലിക പോര്‍മുഖത്ത് ഉള്‍ക്കരുത്ത് പകരേണ്ട ആദര്‍ശ പാഠങ്ങളാണിവയെല്ലാം. നേരിനു മുന്നില്‍ ഇടിത്തീ സൃഷ്ടിക്കുന്ന അരുതായ്മകള്‍ ആയുധം വെച്ചു കീഴടങ്ങട്ടെ.
കത്തിജ്വലിക്കുന്ന അഗ്‌നികുണ്ഡങ്ങളെ അതിജയിക്കാനാവും നമുക്ക്.
അതിനു കളങ്കരഹിതമായ വിശ്വാസ പ്രഭ ആര്‍ജിച്ചെടുക്കാനും നന്‍മ പ്രസരണം ചെയ്യാനുമുള്ള ജീവിതമാണു വേണ്ടത്.
പരീക്ഷണങ്ങളില്‍ പതറാത്ത മനസ്, നന്‍മ മുറ്റിയ ഖല്‍ബകങ്ങളുടെ ആ നിത്യ ശോഭയാണ് വിജയതേരിലേക്ക് നയിക്കുന്നത്. ഭരണകൂട ഭീകരതയുടെ ഇരുട്ടുമുറികളില്‍ ഇനിയും തളച്ചിടാത്ത സ്വാതന്ത്ര്യം,മാനുഷിക മൂല്യങ്ങളുടെ ആസ്വാദനം, രക്തച്ചൊരിച്ചിലും കലാപങ്ങളുമില്ലാത്ത സുകൃതങ്ങളുടെ ലോകക്രമം, നീതിയും ധാര്‍മ്മികതയും സമത്വവും വില കല്‍പിക്കപ്പെടുന്ന മൂല്യങ്ങളിലേക്കുള്ള തിരിച്ചു നടത്തം. അത് നവസാമൂഹിക പരിസരം ആവശ്യപ്പെടുന്നു. സ്വേഛകളെയും അഹന്തകളേയും വെടിഞ്ഞു സുകൃതങ്ങളിലേക്കുള്ള തീര്‍ഥയാത്രയാണ് പെരുന്നാള്‍.

അല്ലാഹു അക്ബര്‍
വലില്ലാഹില്‍ ഹംദ്!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago