HOME
DETAILS

ഒന്നാം ദിന കല്ലേറ് കര്‍മ്മം പൂര്‍ത്തിയായി തീര്‍ത്ഥാടകര്‍ മിനായില്‍ തിരിച്ചെത്തി

  
backup
September 02 2017 | 03:09 AM

564348524175

മിന: ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ ഒന്നാം ദിനത്തിലെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയായി. വളരെ സുഖകരവും ബുദ്ധിമുട്ടുകളൊന്നും കൂടാതെയാണ് കല്ലേറ് കര്‍മ്മം പൂര്‍ത്തിയായത്. കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തി ടെന്റുകളില്‍ വിശ്രമത്തിലാണ്. കര്‍മങ്ങള്‍ നിര്‍വഹിച്ച് ഇഹ്‌റാമില്‍ നിന്നും ഒഴിവായതോടെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയായി. ഹജ്ജ് അവസാനിക്കുന്നത് വരെ തീര്‍ഥാടകര്‍ മിനായിലെ തമ്പുകളിലാണ് താമസിക്കുക. ഹാജിമാര്‍ക്ക് ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു വെള്ളിയാഴ്ച്ച.

വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ അറഫയില്‍ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മിനായില്‍ മടങ്ങിയെത്തി. ഇവിടെ നിന്നും പിശാചിന്റെ പ്രതീകാത്മക സ്തൂപമായ ജംറതുല്‍ അഖബയില്‍ കല്ലെറിഞ്ഞ ശേഷം മക്കയിലെത്തി ഹജ്ജിന്റെ ത്വവാഫ് അഥവാ കഅ്ബാ പ്രദക്ഷിണവും സഫ മര്‍വ്വ കുന്നുകള്‍ക്കിടയില്‍ പ്രയാണവും നടത്തി. ബലികര്‍മം നിര്‍വഹിച്ച് മുടി മുറിച്ച് തീര്‍ഥാടകര്‍ ഹജ്ജിന്റ വേഷത്തില്‍ നിന്നും ഒഴിവായി. ഇനി തുടര്‍ന്നുള്ള മൂന്ന് ദിവസം കൂടി മിനായിലെ തമ്പുകളില്‍ രാപാര്‍ത്ത് മൂന്ന് ജംറകളില്‍ കല്ലേറ് നിര്‍വഹിക്കും. ഇതോടെ ഹജജിന് പരിപൂര്‍ണ്ണ സമാപനമാവും.

കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നിടത് കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയിരുന്നത്. കൂടാതെ, ഓരോ രാജ്യക്കാര്‍ക്കും ആഭ്യന്തര ഹാജിമാര്‍ക്കും പ്രത്യേക സമയ ക്രമങ്ങളും ഒരുക്കിയിരുന്നു. മുന്‍കാലങ്ങളില്‍ ഇവിടെ ഉണ്ടാകാറുള്ള തിരക്കുകളും അപകടങ്ങളും പാഠമാക്കി ശക്തമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ഇതെല്ലം കൊണ്ട് തന്നെയാണ് ഈ വര്‍ഷം കല്ലേറ് കര്‍മ്മം സുഖകരമായി നടക്കാന്‍ കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago