ഇന്ത്യയില്‍ ഡ്രോണുകള്‍ പറത്തുന്നതിന് നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി:രാജ്യത്ത് ഡ്രോണുകള്‍ പറത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ഡ്രോണുകളെ നിരീക്ഷിക്കാനും അനിയന്ത്രിത ഉപയോഗം തടയാനും ജര്‍മനിയില്‍ നിന്ന് പുതിയ സംവിധാനം ഇറക്കുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയം. എട്ട് മുതല്‍ പത്ത് കോടി വരെ വിലവരുന്ന ഈ ഉപകരണത്തില്‍ റഡാര്‍, റേഡിയോ ഫ്രീക്വന്‍സി ജാമര്‍ തുടങ്ങിയ സംവിധാനങ്ങളുണ്ടാവും.
ആദ്യഘട്ടത്തില്‍ എന്‍.എസ്.ജി, സി.ഐ.എസ്.എഫ് എന്നിവയ്ക്കാകും ഈ സംവിധാനങ്ങള്‍ നല്‍കുക. ഡ്രോണുകള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ പുതിയ നിയമം കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.
അടുത്തിടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം സര്‍വീസ് മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."