HOME
DETAILS
MAL
2000, 500 രൂപ നോട്ടുകള്‍ ആവശ്യമില്ലെന്ന് ആന്ധ്രാ മുഖ്യമന്ത്രി
backup
September 03 2017 | 01:09 AM
അമരാവതി: രാജ്യത്ത് 2000, 500 രൂപ നോട്ടുകള്‍ ആവശ്യമില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ഉയര്‍ന്ന മൂല്യമുള്ള ഈ നോട്ടുകള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ നോട്ടുകള്‍ക്കുപകരം കുറഞ്ഞ മൂല്യത്തിലുള്ള 200, 100 രൂപ നോട്ടുകളാണ് വേണ്ടത്. ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകള്‍ ഉള്ളതുകൊണ്ടാണ് അഴിമതി വര്‍ധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നോട്ടുകള്‍ ഇല്ലാതാക്കിയാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പണമിടപാട് ഇല്ലാതാക്കാനും കഴിയും.
200, 100 നോട്ടുകള്‍ക്ക് മുകളിലുള്ള ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി നടത്താന്‍ സാധിക്കണം. ഇത് സാമ്പത്തിക രംഗത്തെ അഴിമതി വേരോടെ അറുത്തുമാറ്റാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."