HOME
DETAILS
MAL
ഇന്ത്യന്‍ വിദ്യാര്‍ഥിയെ യു എസില്‍ കുത്തിക്കൊന്നു
backup
September 03 2017 | 01:09 AM
വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കുത്തിക്കൊന്നു. 22കാരനായ സോഫ്റ്റ്വെയര് എന്‍ജിനിയറിങ് വിദ്യാര്‍ഥി ഗഗന്‍ദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്.
പഠനത്തോടൊപ്പം ടാക്സി ഡ്രൈവര്‍ കൂടിയായിരുന്നു ഗഗന്‍ദീപ്. 19കാരനായ ജേക്കബ് കോള്മാന് എന്ന മറ്റൊരു വിദ്യാര്‍ഥിയാണ് ഇദ്ദേഹത്തെ കുത്തിയതെന്നു പറയുന്നു.
ടാക്സിയില്‍ വച്ചായിരുന്നു ആക്രമണം. സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായാണ് അമേരിക്കന്‍ വിദ്യാര്‍ഥി കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്.
പഞ്ചാബ് ജലന്ധര്‍ സ്വദേശിയാണ് ഗഗന്‍ദീപ് സിങ്. 2003 മുതല്‍ ഇയാള്‍ വാഷിങ്ടണില്‍ താമസിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."