വിഖായ പ്രവര്‍ത്തനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയം: ആലിക്കുട്ടി മുസ്‌ലിയാര്‍
മിന: വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുന്ന പ്രവര്‍ത്തനമായി മാറി കഴിഞ്ഞെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.
മിനായില്‍ വിഖായ പ്രവര്‍ത്തനം വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുണ്യ ഭൂമിയില്‍ സഹോദരന്മാര്‍ ഹാജിമാര്‍ക്ക് സഹായങ്ങളും സൗകര്യങ്ങളും ചെയ്തുകൊണ്ടണ്ടിരിക്കുന്നതില്‍ വളരെ മുന്‍പന്തിയിലാണ്. എല്ലാവരിലേക്കും സഹായമെത്തിച്ചു കൊടുക്കാന്‍ തല്‍പരരായ പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ ഏറ്റവും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം നല്‍കുന്നു എന്നും പരലോക ഗുണം മാത്രം ആഗ്രഹിച്ച് ഇനിയും ഇതുപോലെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വിഖായ സന്നദ്ധ സേവനത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ വളണ്ടണ്ടിയറായ ബിശ്‌റുല്‍ ഹാഫിയെ അദ്ദേഹം അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."