അപൂര്‍വ്വ കൂടിച്ചേരലുകള്‍ക്ക് സാക്ഷിയായി മിന
മിന: വിശുദ്ധ ഹജ്ജിനു രണ്ടണ്ടു മില്യണ്‍ ഹാജിമാരെ സ്വീകരിച്ച മിനാ താഴ്വാരം അപൂര്‍വ്വ കൂടിച്ചേരലുകള്‍ക്കും സാക്ഷിയായി. ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷ തേടിവിവിധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുകയും തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെടുകയും ചെയ്ത കുടുംബങ്ങളാണ് മിന താഴ്വാരത്ത് വീണ്ടും കണ്ടുമുട്ടിയത്.
പതിനേഴര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫലസ്തീന്‍കാരനായ സൈദ് അബൂ യൂനുസ് തന്റെ ആണ്മക്കളെ കണ്ടെത്തി. കൂടാതെ പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം സമീര്‍-ബുഷ്റ സഹോദരങ്ങളും കണ്ടുമുട്ടി.
സഊദി അധികൃതരുടെ കാരുണ്യം കൊണ്ടണ്ടാണ് സൈദ് അബൂ യൂനുസിന് തന്റെ ആണ്മക്കളെ തിരിച്ചു കിട്ടിയത്. മക്കളായ അയിമന്‍ അബൂ യൂനുസും സഹോദരന് സൈദും ഗാസയില്‍ നിന്നും നോര്‍വേയിലേക്കാണ് പാലായനം ചെയ്തത്. ഗാസയില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി തേടിയുള്ള ഇവരുടെ അപേക്ഷകള്‍ മുഴുവനും ഇസ്റാഈല്‍ നിരസിക്കുകയായിരുന്നു.
ഇതിനിടെയാണ് ഈ വര്‍ഷം ഗാസയില്‍ നിന്നുള്ള ഹജ്ജ് സംഘത്തില്‍ ഇവരുടെ പിതാവിന് അവസരം ലഭിച്ചത്. എന്നാല്‍ ഈ വിവരം നോര്‍വെയിലുള്ള മക്കള്‍ അറിഞ്ഞപ്പോഴേക്കും ഇവിടുത്തെ സഊദി എംബസി ഹജ്ജ് വിസ വിതരണം നിര്‍ത്തി വച്ചിരുന്നു.
പ്രത്യാശ കൈവിടാതെ 50 കാരനായ സൈദ് അബൂയൂനുസ് എംബസിയിലെത്തി അംബാസിഡറെ നേരിട്ട് കണ്ടണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു.
ഉടന്‍ തന്നെ അംബാസിഡര്‍ സഊദി വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപെട്ടു ഇവര്‍ക്ക് പ്രത്യേക അനുവാദം സംഘടിപ്പിക്കുകയായിരുന്നു.
സമാനമായ സംഭവം തന്നെയാണ് ഫലസ്തീനികളായ സമീറിനും സഹോദരി ബുഷ്റക്കും പറയാനുള്ളത്.
സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ അതിഥികളായി ഗാസയില്‍ നിന്നെത്തിയ സംഘത്തിലാണ് ബുഷ്റ ഉള്‍പ്പെട്ടിരുന്നത്. വിവരമറിഞ്ഞ് മിനയിലെത്തിയ സഹോദരന് സമീര്‍ സല്മാന് രാജാവിന്റെ അതിഥികള്‍ താമസിക്കുന്ന ഹോട്ടലിലെത്തി സഹോദരിയെ കണ്ടെണ്ടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."