സെറീനക്ക് പെണ്‍കുഞ്ഞ് പിറന്നു
ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസിന് മകള്‍ പിറന്നു. സെറീനയുടെ പരിശീലകനാണ് വിവരം പുറത്തുവിട്ടത്. 35 കാരിയായ സെറീനക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച കോച്ച് അവര്‍ ഉടന്‍ തന്നെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
23 തവണ ഗ്രാന്റ് സ്ലാം നേടിയ സെറീന ജനുവരിയില്‍ ആസ്ത്രേലിയയില്‍ നടക്കുന്ന ഓപ്പണില്‍ പങ്കെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. രണ്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് സെറീന, തന്റെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. ലോകത്തില്‍ ഏറ്റവുമധികം സമ്പാദിക്കുന്ന വനിതാതാരമാണ് സെറീന.
യു.എസ് ഓപ്പണ്‍ ഒഫീഷ്യല്‍ ട്വിറ്ററും സറീനയുടെ പ്രസവം സ്ഥിരീകരിച്ചിട്ടുണ്ട്. സറീനയുടെ സഹോദരിയും താരവുമായ വീനസ് വില്യംസും തന്റെ സന്തോഷം പ്രകടിപ്പിച്ചു. റെഡിറ്റ് സഹസ്ഥാപകന്‍ അലക്സിസ് ഒഹാനിയനാണ് സെറീനയുടെ ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."