പി.എസ്.ജിക്കെതിരേ യുവേഫയുടെ അന്വേഷണം
പാരിസ്: ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്നെതിരേ യുവേഫയുടെ അന്വേഷണം. ബാഴ്സലോണയില്‍ നിന്ന് നെയ്മറെ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ലോകറെക്കോര്‍ഡ് തുകയ്ക്കാണ് പി.എസ്.ജി നെയ്മറെ സ്വന്തമാക്കിയത്. ഫിനാഷ്യല്‍ ഫെയര്‍ പ്ലേ ചട്ടങ്ങള്‍ പി.എസ്.ജി ലംഘിച്ചോ എന്നാണ് അന്വേഷിക്കുന്നതെന്ന് യുവേഫ അധികൃതര്‍ വ്യക്തമാക്കി.
അടുത്തിടെ പി.എസ്.ജി നടത്തിയ സാമ്പത്തിക ഇടപാടുകളും ട്രാന്‍സ്ഫറുകളും അന്വേഷണത്തിന്റെ ഭാഗമാകും. നെയ്മര്‍ക്ക് പുറമേ ഫ്രഞ്ച് താരം കൈലിയന്‍ എംബാപെയെ വമ്പന്‍ തുക മുടക്കി ക്ലബിലെത്തിച്ചതാണ് യുവേഫയെ അന്വേഷണത്തിന് പ്രേരിപ്പിച്ചത്. നേരത്തെ ട്രാന്‍സ്ഫര്‍ തുകയുടെ ലംഘനത്തില്‍ പി.എസ്.ജി 60 മില്യണ്‍ പിഴ അടയ്ക്കേണ്ടി വന്നിരുന്നു. ഇതിന് പുറമേ ചാംപ്യന്‍സ് ലീഗില്‍ പരമാവധി 25 കളിക്കാരെ ഇറക്കാന്‍ സാധിക്കുമായിരുന്ന ടീമിന്റെ പരിമിതി 21 ആയി കുറയ്ക്കുകയും ചെയ്തു. സമാന പിഴ പുതിയ സംഭവത്തിലും ലഭിക്കുമെന്നും അതോടൊപ്പം യൂറോപ്പ്യന്‍ ടൂര്‍ണമെന്റില്‍ നിന്ന് ടീമിന് പുറത്താക്കാനുള്ള നടപടിയുമുണ്ടാവാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."