HOME
DETAILS
MAL
17 കോടിയുടെ ഹഷീഷ് ഓയില്‍ കടത്ത്; പ്രതി കീഴടങ്ങി
backup
September 03 2017 | 02:09 AM
തൊടുപുഴ: 17 കോടിയുടെ ഹഷീഷ് ഓയില്‍ കടത്തിയ കേസിലെ ഒന്നാംപ്രതി കീഴടങ്ങി. നെടുങ്കണ്ടം പാറത്തോട് ഉറുമ്പില്‍ അബിന്‍ ദിവാകരന് (36) ആണ് ഇന്നലെ ഉച്ചയോടെ കട്ടപ്പന പൊലിസില്‍ കീഴടങ്ങിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.
സഹകരണ ബാങ്ക് ജീവനക്കാരനില്‍ നിന്ന് മയക്കുമരുന്ന് മാഫിയ തലവനിലേക്കുള്ള അബിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ജില്ലാ സഹകരണ ബാങ്കില്‍ ആശ്രിത നിയമനത്തില്‍ പ്യൂണായിട്ടാണ് അബിന്റെ തുടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."