HOME
DETAILS
MAL
മന്ത്രിസഭാ പുനഃസംഘടന: നാല് സഹമന്ത്രിമാര്‍ കാബിനറ്റ് പദവിയിലേക്ക്
backup
September 03 2017 | 04:09 AM
ന്യൂഡല്‍ഹി: മന്ത്രി സഭാ പുനഃസംഘടിപ്പിക്കുമ്പോള്‍ നാല് സഹമന്ത്രിമാര്‍ കാബിനറ്റ് പദവിയിലേക്ക്. മുക്താര്‍ അബ്ബാസ് നഖ്വി, പീയുഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്, നിര്‍മലാ സീതാരാമന് എന്നിവര്‍ ഇന്ന് ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും നേതൃത്വത്തില്‍ നടക്കുന്ന മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി ഒന്‍പത് പേര് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ഒന്‍പത് മന്ത്രിമാരും പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടു. കൂടിക്കാഴ്ച്ചയില്‍ അമിത് ഷായും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."