ശ്രീധരന്‍ വധം: മൂന്നുപേര്‍ നിരീക്ഷണത്തില്‍
പയ്യന്നൂര്‍: മാതമംഗലം കോയിപ്രയിലെ കെ.സി ശ്രീധരന്‍(53) വധത്തില്‍ പ്രതികളെന്നു സംശയിക്കുന്ന മൂന്നുപേര്‍ വലയില്‍. മൂന്നംഗ സംഘത്തെയാണ് പയ്യന്നൂര്‍ സി.ഐ എം.പി ആസാദും സംഘവും തിരിച്ചറിഞ്ഞത്. ഇവര്‍ പൊലിസ് നിരീക്ഷണത്തിലാണ്. റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയതിന് തലേദിവസം രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ സ്റ്റേഷന്‍ പരിസരത്ത് കാണപ്പെട്ട മോഷണ സംഘത്തെകുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സമീപ കാലത്തായി ഇവര്‍ പയ്യന്നൂരിലെ ചില മോഷണങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്. റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ നിന്ന് ഉദ്യോഗസ്ഥയുടെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷണം പോയിരുന്നു. അന്നേദിവസം തന്നെയാണ് ശ്രീധരന്‍ കൊലചെയ്യപ്പെട്ടത്. ബാഗ് മോഷ്ടിച്ച സംഘം തന്നെയാണ് ശ്രീധരന്റെ മരണത്തിന് പിന്നിലെന്നുമെന്നാണ് സൂചന. ശ്രീധരന്റെ കൈയിലുണ്ടായിരുന്ന ബാഗ് ഇനിയും കണ്ടെത്താന്‍ പൊലിസിന് സാധിച്ചിട്ടില്ല. സംഭവദിവസം ഇയാളുടെ കൂടെ പയ്യന്നൂര്‍ ടൗണില്‍ ഉണ്ടായിരുന്നവരെയും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവരെയും പൊലിസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."