മികച്ച പ്രകടനം കാഴ്ച വെക്കണം- പുതുമുഖങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഉപദേശം
ന്യൂഡൽഹി: വലിയ പ്രതീക്ഷയിലാണ് നിങ്ങളെ തെരഞ്ഞെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ച വയ്ക്കണം. പുതുതായി മന്ത്രിസഭയിലെത്തുന്ന 13 മന്ത്രിമാർക്ക് പ്രധാനമന്ത്രി നൽകിയ ഉപദേശമാണിത്.
നാല് കാബിനറ്റ് മന്ത്രിമാരും മലയാളിയായ അൽഫോൺകസ് കണ്ണന്താനമുൾപെടെ ഒമ്പത് സഹമന്ത്രിമാരുമാണ് അശ്വനി കുമാർ ചൗബെ (ബിഹാർ), ശിവ് പ്രതാപ് ശുക്ല (ഉത്തർപ്രദേശ്), വീരേന്ദ്ര കുമാർ (മധ്യപ്രദേശ്), അനന്തകുമാർ ഹെഗ്‌ഡെ (കർണാടക), രാജ് കുമാർ സിങ് (ബിഹാർ), ഹർദീപ് സിങ് പുരി (മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാൻ), സത്യപാൽ സിങ് (ഉത്തർപ്രദേശ്) എന്നിവരാണ് അൽഫോൻസ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാർ.
മന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി ആറ് കേന്ദ്ര സഹമന്ത്രിമാരെ വ്യാഴാഴ്ച രാജിവയ്പ്പിച്ചിരുന്നു. മന്ത്രിയെന്ന നിലയിൽ മോശം പ്രകടനം നടത്തിയവരോടാണ് രാജി ആവശ്യപ്പെട്ടതെന്നായിരുന്നു സർക്കാർ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."