പെരുന്നാള്‍ ദിനത്തില്‍ രോഗികള്‍ക്കു ഭക്ഷണം വിളമ്പി വിഖായ
മഞ്ചേരി: പെരുന്നാള്‍ ദിനത്തിലും മഞ്ചേരി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവനമൊരുക്കി എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായ. പെരുന്നാളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണം നല്കി.
രാവിലെ 10.30നാണ് ഭക്ഷണവിതരണം ആരംഭിച്ചത്. ചിക്കന്‍-ബീഫ് ബിരിയണികള് ഉള്‍പ്പെടെയുള്ളതായിരുന്നു മെനു. വളണ്ടിയര്‍മാരുടെ വീടുകളില്‍ പെരുന്നാള്‍ ദിനത്തില്‍ ഒരുക്കിയ ഭക്ഷണങ്ങളാണ് മെഡിക്കല്‍ കോളജിലും വിതരണം ചെയ്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കും ഭക്ഷണം നല്കി.
വിഖായ സംസ്ഥാന ചെയര്മാന് ജലീല്‍ ഫൈസി അരിമ്പ്രയുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാരായ കബീര്‍ പാപ്പിനിപ്പാറ, അബ്ബാസ് പുല്ലൂര്‍, അബ്ദുര്റഹിമാന് അറവങ്കര, അബ്ദുര്റഹിമാന് മഞ്ചേരി, ജാബിര്‍ വീമ്പൂര്, മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."