അനര്‍ഹര്‍ മുന്‍ഗണനാ ലിസ്റ്റില്‍ തുടര്‍ന്നാല്‍ നടപടിയെന്ന് ഭക്ഷ്യമന്ത്രി
വേങ്ങര: റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ 15നകം പൊതുവിഭാഗത്തിലേക്കു മാറിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നു ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. പൊതുവിതരണ കേന്ദ്രങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരണത്തു അവസാനഘട്ടത്തിലാണ്. ഇതു പൂര്‍ത്തിയായാല്‍ ഈ മേഖലയിലെ അഴിമതി പൂര്‍ണമായി തുടച്ചുനീക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പറപ്പൂര്‍ പഞ്ചായത്ത് തുടങ്ങിയ മാവേലി സ്റ്റോര്‍ ഔട്ട്‌ലറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് കുട്ടി അധ്യക്ഷനായി. പി. ബുഷ്‌റ മജീദ്, പി.വി.കെ ഹസീന, സി. റസിയ, എ.പി ഹമീദ്, ടി.കെ റഹീം, എ.എ മുഹമ്മദ് കുട്ടി, എം. മുഹമ്മദ്, ടി. ബാലകൃഷ്ണന്‍, കെ. അബൂബക്കര്‍, ടി.ടി അലവിക്കുട്ടി, പി.കെ അഷ്‌റഫ്, സി. കുഞ്ഞമ്മദ്, സി.പി രാധാകൃഷ്മന്‍, എം. മധുസൂദനന്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, മേഖലാ മാനേജര്‍ പി. ദാക്ഷായണിക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."