ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് അത്താണിയാകുക: സി.എച്ച് റഷീദ്
മാള: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അശരണര്‍ക്ക് അത്താണിയാകാന്‍ ശ്രമിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്.
നാട്ടിലെ ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കുന്ന കേന്ദ്രമായിരിക്കും മുസ്‌ലിം ലീഗ് ഓഫിസുകള്‍ എന്നും അദ്ദേഹം പറഞ്ഞു. കടലായി ശാഖ മുസ്്‌ലിം ലീഗ് ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡന്റ് കെ.എ സദഖത്തുള്ള അധ്യക്ഷനായി.
മുസ്്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ നൗഷാദ് വാളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് ഷാനവാസ്, മണ്ഡലം വൈസ് പ്രസിഡന്റ് എം.എച്ച് ഫൈസല്‍, ജില്ലാ കൗണ്‍സിലര്‍ എ.എം ഷാജഹാന്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഐ നിസാര്‍ സംസാരിച്ചു.
അധ്യാപക വൃത്തിക്ക് ശേഷം നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യമായ കെ.എം അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ക്ക് സി.എച്ച് സ്മാരക ഉപഹാര സമര്‍പ്പണവും ഷാള്‍ അണിയിക്കലും സി.എച്ച് റഷീദ് നിര്‍വഹിച്ചു. കടലായി പ്രദേശത്ത് നിന്നും പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ ആര്യ ആനന്ദ്, മുംതാസ് ഹുസ്‌ന, വിസ്മയ വിജയന്‍, സഹദാനത്ത് മുസമ്മില്‍, ശ്രീലക്ഷ്മി സുധാകരന്‍, അഖില, മുഫീദ, ഫാത്തിമ സുഹ്‌റ എന്നിവരെ ആദരിച്ചു. ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി കടലയിലെ മുതിര്‍ന്ന പൗരന്മാരെ വീടുകളില്‍ പോയി ആദരിച്ചു.
കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മുസ്്‌ലിം ലീഗ് കാരണവര്‍ കെ.കെ അലി കുഞ്ഞി സാഹിബ്, വി.എച്ച് കുഞ്ഞിപരീദ് സാഹിബ്, സി.വി കുഞ്ഞി മുഹമ്മദ്, കെ.കെ കുഞ്ഞിമോന്‍ (കരിപ്പക്കുളം), എം കുഞ്ഞഹമ്മു സാഹിബ്, കെ.കെ വീരാവു ഹാജി, സി.കെ സൈദു ഹാജി, മല്ലു മൂപ്പന്‍ എന്നിവരെയാണ് ആദരിച്ചത്.
പരിപാടിക്ക് മുസ്്‌ലിം ലീഗ് മണ്ഡലം ട്രെഷറര്‍ സി.യു ഇസ്മായില്‍, പഞ്ചായത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.ബി ഷാജഹാന്‍ മൗലവി, യൂത്ത്‌ലീഗ് മണ്ഡലം സെക്രട്ടറി അന്‍സിഫ് അലി, മുസ്്‌ലിം ലീഗ് ശാഖാ പ്രസിഡന്റ് സി.കെ അബ്ദുല്ല ജനറല്‍ സെക്രട്ടറി അസ്‌ലം, ട്രഷറര്‍ ഷെഫീര്‍, കെ.എം.സി.സി പ്രവര്‍ത്തകന്‍ വി.ബി മുസമ്മില്‍, അലിയാര്‍ മസ്‌കറ്റ്, നവാസ് റഹ്മാനി, യൂത്ത്‌ലീഗ് പഞ്ചായത് സെക്രട്ടറി കെ.എ ഷെരിഫ്, അബു കാഞ്ഞിരത്തിങ്കല്‍, അബ്ദുല്‍ റസാഖ്, യഹിയ, നബീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."