HOME
DETAILS

ആസന്നനിലയില്‍ ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം

  
backup
September 03 2017 | 08:09 AM

%e0%b4%86%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%ae%e0%b4%82%e0%b4%97

 

തലയോലപ്പറമ്പ്: വെള്ളൂര്‍, ചെമ്പ് പഞ്ചായത്തുകളുടെ ആരോഗ്യരംഗത്ത് അനിവാര്യ ഇടപെടലുകള്‍ നടത്തേണ്ട ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം ശോച്യാവസ്ഥയില്‍. കാലങ്ങളായി ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരാറുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. സാമ്പത്തികമായി ഏറെ പരിമിതികളുള്ള ചെമ്പ് ഗ്രാമപഞ്ചായത്തിന് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന കാര്യം അപ്രാപ്യമാണ്. ഇവിടെ ശ്രദ്ധ പുലര്‍ത്തേണ്ടത് എം.പിയും എം.എല്‍.എയുമെല്ലാമാണ്.
ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ ബ്രഹ്മമംഗലം, ഏനാദി, തുരുത്തുമ്മ, വൈപ്പാടമ്മേല്‍, കോതാനംതറ കോളനി, ചാലുങ്കല്‍, വെള്ളൂര്‍ പഞ്ചായത്തിലെ കരിപ്പാടം, വടകര, നീര്‍പ്പാറ, വരിക്കാംകുന്ന് മേഖലകളില്‍ ഉള്ളവരാണ് ആശുപത്രിയെ ഏറ്റവുമധികം ആശ്രയിക്കുന്നത്. 1953ല്‍ സ്ഥാപിതമായ ആശുപത്രിയിലെ കെട്ടിടങ്ങളെല്ലാം ശോച്യാവസ്ഥയിലാണ്. കെട്ടിടങ്ങള്‍ ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ പടുത വലിച്ചുകെട്ടിയിരിക്കുകയാണ്. സ്വകാര്യ വ്യക്തി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തുപേര്‍ക്ക് കിടത്തി ചികിത്സക്കുവേണ്ട കെട്ടിടം പണികഴിപ്പിച്ചു നല്‍കിയെങ്കിലും ഇതെല്ലാം കാലപ്പഴക്കത്താല്‍ നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
അത്യാവശ്യത്തിന് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും മരുന്നുമെല്ലാം ഇവിടെയുണ്ടെങ്കിലും കിടത്തി ചികിത്സ ആരംഭിക്കാത്തതാണ് രോഗികളെ വലക്കുന്നത്. ഇപ്പോള്‍ ദുര്‍ഘട സമയങ്ങളില്‍ രണ്ടുപേരെ കിടത്തി ചികിത്സിക്കാറുണ്ട്. പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആശുപത്രിയിലെത്തുന്ന പല രോഗികളും ഇവിടെ കുഴഞ്ഞു വീഴാറുണ്ട്. ഇതെല്ലാം ദയനീയമായി നോക്കിനില്‍ക്കാനേ ആശുപത്രി അധികൃതര്‍ക്ക് കഴിയുന്നുള്ളൂ.
പലപ്പോഴും ആശുപത്രിയില്‍ ചികിത്സ കിട്ടാതെ വരുമ്പോള്‍ പഞ്ചായത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ബ്രഹ്മമംഗലം മേഖലയിലുള്ളവര്‍ വൈക്കം, തലയോലപ്പറമ്പ് ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇങ്ങോട്ടുള്ള യാത്രാസൗകര്യം ഇവര്‍ക്ക് വലിയ വെല്ലുവിളിയാണ്. ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മേഖലയാണ് ആശുപത്രിയുടെ ചുറ്റപാടുമുള്ള പ്രദേശങ്ങള്‍.
ആശുപത്രി കെട്ടിടം പുനര്‍നിര്‍മിക്കുന്നതിന് ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിലൊന്നും വ്യക്തതയില്ല. അടിയന്തിരമായി കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ച് ആശുപത്രിയില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതാണ് രോഗികളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago