തൊടുപുഴയില്‍ ഓണോത്സവ് ആറു മുതല്‍
തൊടുപുഴ: തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷനും നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ്-2017 ന് സെപ്തംബര്‍ ആറിന് തുടക്കമാവുമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ ഒമ്പതു വരെ വിവിധ പരിപാടികള്‍ അരങ്ങേറും. മന്ത്രി എം.എം മണി അടക്കമുള്ള പ്രമുഖര്‍ വിവിധ യോഗങ്ങളിലായി സംബന്ധിക്കും.
ആറിന് വൈകിട്ട് ആറിന് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ചേരുന്ന സമ്മേളനത്തില്‍ പി ജെ ജോസഫ് എംഎല്‍എ ഓണോത്സവിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആറിന് രാവിലെ ഒമ്പതിന് എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി ചിത്രചരന, ചെസ് മത്സരങ്ങള്‍ അരങ്ങേറും. വൈകിട്ട് 7.30ന് കലാപഠനസംഘം അരങ്ങ് അവതരിപ്പിക്കുന്ന നാട്ടുമൊഴി നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും. ഏഴിന് വൈകിട്ട് നാലിന് പഴയ ബസ് സ്റ്റാന്റ് മൈതാനിയില്‍ പുളിമൂട്ടില്‍ സില്‍ക്‌സ് എവര്‍റോളിങ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള അഖില കേരള വടംവലി മത്സരം നടക്കും. ഏട്ടിന് വൈകിട്ട് 6.30ന് ആലുവ തരന്തല അവതരിപ്പിക്കുന്ന കണ്ടംപ്രറി ആന്റ് അക്രോബാറ്റിക് ഡാന്‍സ് അരങ്ങേറും. ഒമ്പതിന് വൈകിട്ട് 6.30ന് മുനിസിപ്പല്‍ മൈതാനിയില്‍ സമാപനയോഗം ചേരും. തുടര്‍ന്ന് 7.30ന് കൊച്ചിന്‍ ഗിന്നസ് അവതരിപ്പിക്കുന്ന മെഗാഷോ- കോമഡിയും മിമിക്‌സും പിന്നെ നിങ്ങളും.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ കെ നാഗൂര്‍കനി, ഓണോത്സവ് ജനറല്‍ കണ്‍വീനര്‍ പി വേണു, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി അജീവ്, ട്രഷറര്‍ സജി പോള്‍, വൈസ് പ്രസിഡന്റ് ടോമി സെബാസ്റ്റിയന്‍, ഓണോത്സവ് ജോയിന്റ് കണ്‍വീനര്‍ സി കെ നവാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."