HOME
DETAILS

സയണിസ്റ്റ് ഭരണകൂടം പിഴുതെറിഞ്ഞ കുടുംബങ്ങള്‍: അപൂര്‍വ്വ കൂടിച്ചേരലുകള്‍ക്ക് സാക്ഷിയായി മിന താഴ് വാരം

  
backup
September 03 2017 | 08:09 AM

hajj-gulf11

മിന: നീണ്ട പതിനേഴു കൊല്ലമായിരുന്നു ആ ഉപ്പ തന്റെ രണ്ട് ആണ്‍മക്കളെ കണ്ടിട്ട്. ഒടുവില്‍ ജനലക്ഷങ്ങള്‍ക്കിടയില്‍ അവര്‍ ഒന്നിച്ചപ്പോള്‍ മിനാ താഴവരയിലെ തക്ബീര്‍ ധ്വനികള്‍ കൂടുതല്‍ മധുരോദരമായി.

വിശുദ്ധ ഹജ്ജിനു രണ്ടു മില്യണ്‍ ഹാജിമാരെ സ്വീകരിച്ച മിനാ താഴ്‌വാരം ഇത്തവണ അപൂര്‍വ്വ കൂടിച്ചേരലുകള്‍ക്കും സാക്ഷിയായി. ഫലസ്തീനില്‍ നിന്നുള്ള ഹാജിമാരാണ് ആണ്ടുകള്‍ക്കു മുമ്പ് നഷ്ടമായിപ്പോയ ഉറ്റവരെ തങ്ങളോട് ചേര്‍ത്തണച്ചത്. ഇസ്രാഈലിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും രക്ഷപ്പെട്ടു വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തവരായിരുന്നു അവര്‍.

നീണ്ട പതിനേഴര വര്‍ഷക്കാലത്തെ വിരഹ വേദനക്ക് ശേഷമാണ് ഫലസ്തീന്‍ വൃദ്ധനായ സൈദ് അബൂ യൂനുസ്് തന്റെ രണ്ടു ആണ്‍മക്കളെകാണുന്നത്. സഊദി അധികൃതരുടെ കാരുണ്യം കൊണ്ടാണത് സാധിച്ചത്. മക്കളായ അയിമന്‍ അബൂ യൂനുസും സഹോദരന്‍ സൈദും ഗാസയുടെ മണ്ണില്‍ നിന്നും നോര്‍വേയിലേക്ക്ക് പറിച്ചു നടപ്പെട്ടു നാളിത്ര കഴിഞ്ഞിട്ടും പിന്നീട് കുടുംബത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഗാസയിലെത്തി പിതാവിനെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നതിനുള്ള ഇവരുടെ ശ്രമങ്ങള്‍ ഇസ്രാഈലിന്റെ കടും പിടിത്തം മൂലം നിഷ്പ്രഭമാകുകയായിരുന്നു. ഗാസയില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി തേടിയുള്ള ഇവരുടെ അപേക്ഷകള്‍ മുഴുവനും ഇസ്‌റാഈല്‍ നിരസിക്കുകയായിരുന്നു.

ഇതിനിടെയാണ് ഈ വര്‍ഷം ഗാസയില്‍ നിന്നുള്ള ഹജ്ജ് സംഘത്തില്‍ ഇവരുടെ പിതാവിന് അവസരം ലഭിച്ചത്. എന്നാല്‍ ഈ വിവരം നോര്‍വെയിലുള്ള മക്കള്‍ അറിഞ്ഞപ്പോഴേക്കും ഇവിടുത്തെ സഊദി എംബസി ഹജ്ജ് വിസ വിതരണം നിര്‍ത്തി വെച്ചിരുന്നു. നിരാശ കൈവിടാതെ 50 കാരനായ സൈദ് അബൂയൂനുസ് എംബസിയിലെത്തി അംബാസിഡറെ നേരിട്ട് കണ്ടു തങ്ങളുടെ കദന കഥ നേരിട്ട് അവതരിപ്പിച്ചു. ഉടന്‍ തന്നെ അംബാസിഡര്‍ സഊദി വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപെട്ടു ഇവര്‍ക്ക് പ്രത്യേക അനുവാദം സംഘടിപ്പിക്കുകയായിരുന്നു.

ഇതിനു സമാനമായ കഥ തന്നെയാണ് ഫലസ്തീനികളായ സമീറിനും സഹോദരി ബുഷ്‌റക്കും പറയാനുള്ളത്. ഇസ്രാഈലിന്റെ കിരാത നടപടിയില്‍ ഇരുവരും പതിനഞ്ചു വര്‍ഷങ്ങളായി ഇരു ഭാഗത്തായി കാണാമറയത്തായി കഴിയുകയായിരുന്നു. സമീര്‍ ആസ്‌ത്രേലിയയിലും ബുഷ്‌റ ഗാസയിലും. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഗാസയില്‍ നിന്നെത്തിയ സംഘത്തിലാണ് ബുഷ്‌റ ഉള്‍പ്പെട്ടിരുന്നത്. വിവരമറിഞ്ഞ് മിനയിലെത്തിയ സഹോദരന്‍ സമീര്‍ സല്‍മാന്‍ രാജാവിന്റെ അതിഥികള്‍ താമസിക്കുന്ന റെന്റ് കണ്ടു പിടിച്ചെത്തി സഹോദരിയെ കണ്ടെത്തുകയായിരുന്നു.

പരസ്പരം കണ്ടെത്താനായതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നുവെന്നും ജീവിതത്തില്‍ തന്നെ സംഭവിക്കുമെന്നു പോലും വിചാരിക്കാത്ത കൂടിച്ചേരലിനാണ് ഈ വര്‍ഷം മിന ടെന്റ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago