HOME
DETAILS
MAL
റാത്തോഡ് കായികമന്ത്രി; ചരിത്രത്തിലാദ്യമായി കായികവകുപ്പിന്റെ തലപ്പത്ത് കായികതാരം
backup
September 03 2017 | 12:09 PM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ കായികയിനങ്ങള്‍ ശൈശവദശയിലാണ്. ഇതിന് കാരണമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത് കായികമേഖലയില്‍ നിന്നുള്ള ഒരാള്‍ കായികമന്ത്രിയാകാത്തതാണ്. ഈ ആവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി സഭാ പുനസംഘടനയില്‍ നടത്തിയത്.
കേന്ദ്രകായികവകുപ്പിന്റെ തലപ്പത്ത് ചരിത്രത്തിലാദ്യമായി ഒരു കായികതാരത്തെ പ്രതിഷ്ഠിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഒളിംപിക് വെങ്കലമെഡല്‍ ജേതാവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് മോദി സര്‍ക്കാരില്‍ ഇനി കായികവകുപ്പ് കൈകാര്യം ചെയ്യുക. രാജസ്ഥാനില്‍ നിന്നുള്ള എം.പിയാണ് റാത്തോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."