ഹാദിയയുടെ വീട്ടുതടങ്കല്‍: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു
കൊച്ചി: ഇഷ്ടപ്പെട്ട മതവിശ്വാസം സ്വീകരിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി വീട്ടുതടങ്കലിലാക്കിയ ഹാദിയയുടെ വീട്ടുതടങ്കല്‍ സംബന്ധിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കോട്ടയം ജില്ലാ പൊലിസ് മേധാവിക്കാണ് അന്വേഷണത്തിന്റെ ചുമതല. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹന്‍ദാസ് ആണ് ഉത്തരവിട്ടത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവതരമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
പിതാവിനെ കസ്റ്റോഡിയന്‍ ആയി തീരുമാനിക്കുകയും ഹാദിയക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്നുമാണ് ഹൈക്കോടതി വിധിയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് ഹാദിയയെ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥിനികളെ തടയുകയും കേസെടുക്കുകയുമാണ് പൊലിസ് ചെയ്തിട്ടുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഹാദിയക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും നല്‍കണമെന്ന് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഹാദിയയ്ക്ക് നേരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു. വീട്ടതടങ്കലിലുള്ള ഹാദിയയുടെ അവസ്ഥ വനിതാ കമ്മീഷന്‍ നേരിട്ടു മനസിലാക്കിയതാണെന്നും ജോസൈഫന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."