HOME
DETAILS
MAL
ബഹ്റൈന്‍ രാജാവിന്റെ കാരുണ്യം; 153 തടവുകാര്‍ക്ക് മോചനം
backup
September 03 2017 | 13:09 PM
മനാമ: ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനില്‍ രാജകാരുണ്യത്തിലൂടെ 153 തടവുകാര്‍ക്ക് മോചനം ലഭിച്ചു.
ജയില്‍ ശിക്ഷ ഭാഗികമായി അനുഭവിക്കുകയും ശിക്ഷ കാലയളവില്‍ മികച്ച രീതിയില്‍ പെരുമാറുകയും ചെയ്ത 153 പേരെയാണ് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ മോചിപ്പിച്ചതായി പ്രഖ്യാപിച്ചത്.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന സ്വദേശികള്‍ക്കും വിദേശികളും ഇതില്‍ ഉള്‍പ്പെടും.
പെരുന്നാളിനോടനുബന്ധിച്ച് മോചിതരായവര്‍ക്ക് ഇനി മുതല്‍ മുഖ്യധാര സമൂഹത്തിന്റെ ഭാഗമായി മാറാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ഇതു സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ അധികൃതര്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലും ഈദിനോടനുബന്ധിച്ച് രാജാവ് തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു. കഴിഞ്ഞ റമദാനില്‍ 211 തടവുകാര്‍ക്കാണ് മോചനം നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."